2 ബെഡ്‌റൂം വീടിന് ഉത്തമ ഉദാഹരണം; ഏറ്റവും ചുരുങ്ങിയ ചെലവിൽ സൂപ്പർ ബഡ്‌ജറ്റ്‌ വീട് ഇതാണ്.!! | 450 SQFT 2 BHK Super Budget Home

450 SQFT 2 BHK Super Budget Home :

ആലപ്പുഴയിലെ അറിയപ്പെടുന്ന ഡോക്ടർ ഷേണായുടെ ഒരു മനോഹരമായ വീടിന്റെ കാഴ്ച്ചകളിലേക്കും വിശേഷങ്ങളിലേക്കും കടക്കാം. ഒരു ക്യാമറ കൊണ്ടും ഒപ്പിയെടുക്കാൻ കഴിയാത്ത ദൃശ്യങ്ങളാണ് വീടിനുള്ളത്. 450 സ്ക്വയർ ഫീറ്റിലാണ് വീട് വരുന്നത്. കൂടാതെ രണ്ട് കിടപ്പ് മുറികളും വീട്ടിലുണ്ട്. ഒറ്റനോട്ടത്തിൽ ബോക്സ്‌ ആകൃതിയിൽ തനിമയാഴുന്ന മനോഹരമായ വീട്. അഞ്ച് സെന്റിലാണ് വീട് വരുന്നത്. സിറ്റ്ഔട്ടിന്റെ ഇടത് വശത്തായി കാർ പോർച്ച് വരുന്നുണ്ട്.

മുന്നിൽ കാണുന്ന മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ നമ്മളെ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. തടിയിലാണ് പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത്. ത്രീഡി പോലെയുള്ള ഡിസൈനാണ് ടൈൽസിൽ അലങ്കാരമായി നൽകിരിക്കുന്നത്. 142 സ്ക്വയർ ഫീറ്റിലാണ് സ്വീകരണ മുറി വരുന്നത്. ഇടത് വശത്തായി ഒരു അടുക്കളയും വലത് വശത്തായി രണ്ട് കിടപ്പ് മുറികളും വരുന്നുണ്ട്.

നല്ല ക്രോസ്സ് വെന്റിലേഷനാണ് ഹാളിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു ഭാഗത്ത് വാഷ് ബേസ് യൂണിറ്റ് വന്നിട്ടുള്ളതും കാണാം. ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി വാഷ് ബേസ് യൂണിറ്റിന്റെ താഴെ വശമായി ഒരു സ്റ്റോറേജ് വന്നിട്ടുണ്ട്. നേരത്തെ കണ്ട ടൈൽസ് ഡിസൈൻ തന്നെയാണ് മുറിയുടെ ഏത് ഭാഗത്തേക്ക് പോകുമ്പോൾ കാണാൻ കഴിയുന്നത്.

ഈ വീട് കോൺട്രാക്ട് കൊടുത്ത് ചെയ്പ്പിച്ചതാണ്. വലത് വശത്തായി വാതിൽ കാണാം. അതിനപ്പുറം ടോയ്ലറ്റ്. വീട്ടിൽ മാസ്റ്റർ ബെഡ്റൂമിലേക്ക് കടക്കുമ്പോൾ കണ്ണിനു കുളിർമ നൽകുന്ന നിറമാണ് ചുവരുകൾക്ക് കൊടുത്തിട്ടുള്ളത്. വീടിന്റെ ചുവരുകൾക്ക് പിസ്റ്റ എന്ന നിറമാണ് പൂശിരിക്കുന്നത്. അമിതമായ ഇന്റീരിയർ വർക്കുകൾ ഇവിടെ കാണാൻ കഴിയുന്നില്ല. കൂടുതൽ കാഴ്ച്ചകൾ വീഡിയോയിലൂടെ തന്നെ കാണാം. 450 SQFT 2 BHK Super Budget Home

  • Location : Alappuzha
  • Total Area : 450 SFT
  • Plot : 5 Cent
  • 1) Sitout
  • 2) Main Hall
  • 3) 2 Bedroom + bathroom
  • 4) Kitchen

Read also from Google News

20 ലക്ഷത്തിന് 2 ബെഡ്‌റൂം മോഡേൺ ഹോം; 1150 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച സാധാരണക്കാരന്റെ വീട്ടു വിശേഷങ്ങൾ.!!

2 BHK Super Budget Home
Comments (0)
Add Comment