3 Bedroom House Plan:ലിമിറ്റഡ് സ്പേസിൽ സുഖസൗകര്യങ്ങളോടുകൂടിയ മനോഹരമായ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. ആറര സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന, മൂന്ന് ബെഡ്റൂമുകൾ അടങ്ങുന്ന, 1600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് ഇത്.
ഈ വീടിന് രണ്ട് സിറ്റ് ഔട്ടുകൾ ആണ് നൽകിയിരിക്കുന്നത്. അതായത്, രണ്ട് വശത്തേക്ക് വീട് മുഖം നൽകുന്നു. ആദ്യത്തെ സിറ്റ് ഔട്ട് ഒരു ചെറിയ സ്പേസിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെനിന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു ചെറിയ ഫോയർ ഏരിയയിലേക്ക് കടക്കും. അവിടെ നിന്ന് നോക്കിയാൽ വീടിന്റെ ഉൾഭാഗം മുഴുവനായി ഓപ്പൺ ഡിസൈനിൽ ഒരുക്കിയിരിക്കുന്നതായി കാണാം.
- Total Area Of Home : 1600 Sqft
- Total No .Of Bedroom : 3
ആദ്യം ഒരു ലിവിങ് സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നു. ഇതിനോട് അടുത്ത് തന്നെ ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. തുടർന്ന് വീടിന്റെ കിച്ചനും ഒരുക്കിയിരിക്കുന്നു. ഓപ്പൺ കിച്ചൻ ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം സ്പേഷ്യസ് ആയി തന്നെയാണ് കിച്ചൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ആവശ്യാനുസരണം സ്റ്റോറേജ് ഏരിയകളും കിച്ചണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ വീട്ടിലെ രണ്ടാമത്തെ സിറ്റ് ഔട്ട് വരുന്നത് ഡൈനിങ് ഏരിയയോട് അടുപ്പിച്ചാണ്. ഇവിടെ വലിയ ഒരു ഗ്ലാസ് ഡോർ നൽകിയിരിക്കുന്നു. പ്രകൃതിദത്തമായ വെളിച്ചം പരമാവധി ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ജനാലകൾ സെറ്റ് ചെയ്തിരിക്കുന്നത്. ബെഡ്റൂമുകൾ എല്ലാം തന്നെ വിശാലമായി ഒരുക്കിയിരിക്കുന്നു. 1600 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂമുകൾ ഉൾപ്പെടുത്തിക്കൊണ്ട്, ഇരുനിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന ഈ വീട് മനോഹരം തന്നെ.
- Details of Engineer :
- Er.Vimal
- Rahul Constructions
- Wadakkanchery, Thrissur
- Ph: 9656332118