2800 സ്ക്വയർ ഫീറ്റിൽ നാല് ബെഡ്‌റൂം ആഡംബര വീട്; പെർഫെക്ട് ഡിസൈനിൽ നടുമുറ്റം അടങ്ങിയ വീടിന്റെ വിശേഷങ്ങൾ കാണാം.!!

2800 SQFT 4 BHK Home :

മലപ്പുറം കുന്നുംപുറത്ത് സ്ഥിതി ചെയ്യുന്ന ആരും കൊതിച്ചു പോകുന്ന ഗംഭീരമായ വീടിന്റെ വിശേഷങ്ങൾ നോക്കാം. വീടിന്റെ മുന്നിലേക്ക് വരുമ്പോൾ കുറച്ചു കയറി ഇവന്ന് ഇരുഭാഗത്ത് സിറ്റ്ഔട്ട്‌ പോലെയുള്ള ഇടം മാറ്റിവെച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ഇരിപ്പിടം ഒരുക്കിരിക്കുന്നതായി കാണാം. ടൈലുകളാണ് ഫ്ലോറിൽ വിരിച്ചിരിക്കുന്നത്. തൂണുകളിൽ ക്ലാഡിങ് എന്നിവയുടെ ഫിനിഷിങ് കാണാം.

ആരെയും ആകർഷിക്കുന്ന രീതിയുള്ള ഡിസൈനാണ് വീടിന്റെ പ്രധാന വാതിൽ സജ്ജീകരിച്ചിരിക്കുന്നത്. വാതിൽ തുറന്ന് നേരെ നടന്നു ചെല്ലുന്നത് നടുമുറ്റത്തിലേക്കാണ്. ഇവിടെ നിന്ന് ഇടത് ഭാഗത്ത് ലിവിങ് റൂമും, വലത് ഭാഗത്ത് ഡൈനിങ് ഏരിയയുമാണ് വരുന്നത്. നടുമുറ്റത്തിന്റെ മറ്റ് ഭാഗങ്ങളിൽ ബെഡ്റൂമുകൾ, അടുക്കളകളും ഒരുക്കിട്ടുണ്ട്. നാല് ബെഡ്‌റൂമും നടുമുറ്റത്തിന്റെ ചുറ്റിനുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ലിവിങ് റൂമിൽ അത്യാവശ്യം നല്ല ഓഫ് വൈറ്റ് ഹാഷ് നിറത്തിൽ വരുന്ന ഇരിപ്പിടം വന്നിട്ടുണ്ട്. പ്രധാനമായും ലിവിങ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നത് ടീപ്പോയും, ടീവി യൂണിറ്റുമാണ്. ഇന്റീരിയർ കുറച്ച് മെച്ചപ്പെടുത്താണ് ചുവരുകളിൽ കുറച്ച് ചിത്രങ്ങളും ഹാങ്ങിങ് ലൈറ്റുകളും കൊടുത്തിട്ടുണ്ട്. വീട്ടിലെ എല്ലാ മുറികളും ഫാനുകൾ നൽകിട്ടുണ്ട്. എല്ലാ ഫാനുകളും വരുന്നത് ബിഎൽഡിസിയിലാണ്. വളരെ സിമ്പിൾ

കർട്ടൻസാണ് ജാലകങ്ങൾ മറയ്ക്കാൻ നൽകിരിക്കുന്നത്. നടുമറ്റമാണ് ഈ വീടിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. മികച്ച അനുഭവമാണ് ഇവിടെ ഇരിക്കുമ്പോൾ ലഭ്യമാകുന്നത്. വെള്ളം താഴെയ്ക്ക് കൃത്യമായി വീഴാൻ വേണ്ടി ചങ്ങല തൂക്കിട്ടിരിക്കുന്നത് കാണാം. ചെറിയ ഒരു പ്രാർത്ഥന ഇടം നടുമുറ്റത്തിന്റെ ഒരു ഭാഗത്ത് കാണാം. ഒന്ന്, രണ്ട് വോട്ടുകളുടെ ചെറിയ സ്പോട്ട് ലൈറ്റുകൾ പ്രാർത്ഥന ഇടത്തിൽ നൽകിട്ടുണ്ട്. 2800 SQFT 4 BHK Home

Read also from Google News

വെറും നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ വിസ്‌മയം തീർത്ത വീട്; 900 സ്ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂം അടിപൊളി വീട്.!!

2800 SQFT 4 BHK Home
Comments (0)
Add Comment