സ്വപ്നത്തിലെ ആ വീട് ഇങ്ങനെ പണിയാം, ചിലവ് ചുരുക്കി എല്ലാമുള്ള വീട്, കാണാം ഈ രണ്ട് ബെഡ് റൂം വീട് | 2 Bedroom Kerala Home Design

2 Bedroom Kerala Home Design :ലോ ബഡ്ജറ്റ് വീടുകളെ വളരെ അധികം ഇഷ്ടപ്പെടുകയും അതുപോലെ തന്നെ ലോ ബഡ്ജറ്റ് വീടുകൾ പണിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ എണ്ണം വർധിച്ചു വരികയാണ്. ചിലവ് പരമാവധി കുറച്ചു കൊണ്ട് വീട് ലുക്കിലും സൗകര്യങ്ങളിലും യാതൊരു കുറവും വരുത്താതെ പണിയാം ഇത്തരം ബഡ്ജറ്റ് ഫ്രണ്ട്ലി മോഡേൺ വീടുകൾ. അത്തരം ഒരു മനോഹര വീട് കാഴ്ചകൾ മുഴുവൻ വിശേഷങ്ങൾ എല്ലാം അറിയാം. ചെറിയ സ്ഥലത്തെ ഈ വീട് ശരിക്കും ആരെയും ആകർഷിക്കും.

ഇടുക്കി ജില്ലയിലാണ് ഈ സ്വപ്ന വീട് പണിതിട്ടുള്ളത്. ആകെ മൊത്തം 16 സെന്റ് വസ്തുവിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് ആകെ മൊത്തം 1500 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതത്. ഈ വീട് ഈ ഒരു ഡിസൈനിൽ ഇത്ര സൗകര്യങ്ങളിൽ പണിയാൻ ആകെ ചിലവായി വരുന്നത് 33 ലക്ഷം രൂപയാണ്. ഈ വീട് ഇന്റീരിയർ & എക്സ്റ്റീരിയർ ബ്യൂട്ടി തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഈ വീട് ഉൾ ഭാഗത്തെ ഓരോ പ്രത്യേകതകളായി വിശദമായി നോക്കാം, അറിയാം.

ഒരു ചെറിയ കാർ പോർച് ഈ വീട് ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്.1500 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ വരുന്ന വീട് മനോഹരവും ഒതുക്കമുള്ളതുമായ ഒരു ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്.സുരക്ഷിതമായ മെയിൻ ഡോർ കടന്ന് അകത്തേക്ക് ചെന്നാൽ കാണാൻ കഴിയുന്നത് ഒരു സുന്ദരമായ ലിവിങ് ഏരിയയാണ്. ശേഷം അടുത്തായി ഒരു സ്പെഷ്യൽ ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട് . പത്തോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് ഡൈനിങ് ഏരിയയിൽ ഉണ്ട്‌ കൂടാതെ വീട്ടിലേക്ക് വരുന്ന ഗസ്റ്റ് അടക്കം ഇരിക്കാൻ പാകത്തിൽ ആവശ്യമായ സ്പേസും സൗകര്യങ്ങളും ഇവിടെ ഉണ്ട്‌. ഇനി ഇവിടെ അടുത്തായി കാണാൻ കഴിയുന്നത് ഒരു കോമൺ ബാത്ത് റൂമും, വാഷ് ബേസ് ഏരിയയുമാണ്.

ഒരു ഓപ്പൺ കിച്ചൻ തന്നെയാണ് ഈ വീടിനു ഉള്ളത്. അടുക്കള എല്ലാവിധ മോഡേൺ സൗകര്യങ്ങൾ കൊണ്ടും അനുഗ്രഹീതമാണ്. കൂടാതെ ആവശ്യമായ എല്ലാം ഇവിടെ ഉണ്ട്‌. അടുക്കളക്ക് പുറമെ ഒരു വർക്ക് ഏരിയയും ഈ വീട് ഭാഗമാണ്. ആകെ മൊത്തം രണ്ട് വിശാലമായ ബെഡ് റൂം ഈ വീടിനുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും ഈ വീട് ഭാഗമാണ്. ഈ വീട് മുഴുവൻ ഈ വീഡിയോ വഴി കാണാം. വീഡിയോ മൊത്തം കാണാൻ മറക്കല്ലേ

കാണാം ഈ വീട് വീഡിയോ

Also Read :പാവപെട്ടവർക്ക് വീട് പണിയണ്ടേ?? 10 ലക്ഷം രൂപക്ക് പണിയാൻ കഴിയുന്ന വീട് പ്ലാനും ഡിസൈനും

EntertainmentHouse PlanLow Budget Homenew style home
Comments (0)
Add Comment