About 14 lacks Super Budget Home
തനി നാടൻ വീടുകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അത്തരം. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈയൊരു വീടിന്റെ ഡിസൈനും മറ്റ് സവിശേഷതകളും പരീക്ഷിച്ചു നോക്കാം. വളരെ കേരളീയ ശൈലിയിൽ നിർമ്മിച്ച ഒരു നാടൻ വീട് എന്ന് തന്നെ പറയാം. വിശാലമായ ഒരു ഹാൾ, രണ്ട് ബെഡ്റൂം, ഒരു അടുക്കള, ഒരു വർക്ക് ഏരിയ, രണ്ട് ടോയ്ലെറ്റുകൾ, നീളമേറിയ വരാന്ത എന്നിവയാണ് ഈ വീട്ടിലുള്ളത്. കേവലം പതിനാല് ലക്ഷം രൂപയ്ക്കാണ് വീടിന്റെ മുഴുവൻ പണി കഴിപ്പിച്ചത്.
വീടിന്റെ മുൻവശത്ത് തന്നെ നീളമേറിയ വരാന്തയാണ് കാണാൻ സദ്ജിക്കുന്നത്. ഉള്ളിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ വീടിന്റെ പ്രധാന ഹാൾ നാടൻ ശൈളിയിൽ ഒരുക്കിരിക്കുന്നത് കാണാം. എന്തിന് കേവലം ടെലിവിഷൻ പോലും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതാണ്. രണ്ട് പാളികൾ അടങ്ങിയ ജാലകങ്ങൾ ഹാളിൽ ഉണ്ട്.
ഈ ഹാളിൽ തന്നെയാണ് ഡൈനിങ് സ്പേസും മറ്റ് ഇടങ്ങളും വരുന്നത്ത. ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഊണ് മേശയിലുണ്ട്. അടുക്കളയിലേക്ക് വരുമ്പോൾ ഒരു വീട്ടിൽ അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും നൽകിരിക്കുന്നത് കാണാം. പാത്രങ്ങളും മറ്റ് സാധനങ്ങൾ വെക്കാൻ ഷെൽഫ് തുടങ്ങിയവയെല്ലാം ഇവിടെ കാണാം.
വാതിലുകളും ജാലകങ്ങളും മുഴുവൻ വരുന്നത് തടിയിലാണ്. ഹാളിന്റെ ഒരു അറ്റത്തായി വാഷ് കൌണ്ടർ നൽകിരിക്കുന്നത് കാണാം. 1250 സ്ക്വയർ ഫീറ്റിലാണ് ഈ വരുന്നത്. മുറികൾക്ക് സ്പേസ് കുറഞ്ഞ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഒരാൾക്ക് സുഖമായി കിടന്ന് ഉറങ്ങാൻ കഴിയുന്ന മുറിയാണെന്ന് ഒറ്റ നോട്ടത്തിൽ പറയാൻ കഴിയും. ഈ നാടൻ വീടിന്റെ വിശേഷങ്ങൾ കൂടുതൽ ഭംഗിയേറിയ കാഴ്ച്ചകൾക്ക് വീഡിയോ കണ്ട് നോക്കുക.
- Total Area : 1250 SFT
- Total cost : 14 Lacs
- 1) Varantha
- 2) Hall
- 3) Dining Space
- 4) 2 Bedroom
- 5) 2 Toilet
- 6) Kitchen
- 7) Work Area