1300 Sqft 19 Lakhs home:വീടുകൾ ഇഷ്ടമല്ലാത്തവർ ആരാണ്. വീട് സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ട് പണിയുവാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ പലരും. എന്നാൽ വർധിച്ചു വരുന്ന നിർമ്മാണ ചിലവ് പലരെയും വീട് എന്ന സ്വപ്നത്തിൽ നിന്നും അകറ്റുന്നുണ്ട്. വെറൈറ്റി മോഡൽ വീടുകൾ ഒരേ സമയം പണിയാൻ ആഗ്രഹിക്കുമ്പോഴും മലയാളികൾ ചിലവ് കുറഞ്ഞ ലോ ബഡ്ജെറ്റ് വീടുകളെ ഇഷ്ടപെടുന്നവരുമാണ്. എങ്കിൽ അത്തരത്തിൽ ഒരു വ്യത്യസ്തവും അതു പോലെ ലോ ബഡ്ജറ്റ് കൂടിയായ ഒരു വീട് പരിചയപ്പെടാം.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.1300 സ്‌ക്വയർ ഫീറ്റിൽ പണിതിട്ടുള്ള ഈ വീട് ആരെയും ആകർഷിക്കുന്നതാണ്.നാലര സെന്റ് വസ്തുവിൽ 1300 സ്ക്വയർ ഫീറ്റിലാണ് ഈ വീട് പണിതിട്ടുള്ളത്.സിമെന്റ് ഇല്ലാതെ മഡ് ബ്രിക്കിൽ ആണ് ഈ വീട് പൂർണ്ണമായി തന്നെ നിർമ്മിച്ചിട്ടുള്ളത്.വീട് സിറ്റ് ഔട്ട് പോർഷനിലേക്ക് വന്നാൽ അതു തന്നെ ഒരു വെറൈറ്റി തന്നെയാണ്.പഴയ വീടുകളിൽ കാണുന്ന കോലായുടെ മോഡലിൽ ആണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുള്ളത്.സിമന്റ് യൂസ് ചെയ്യാതെ ഇന്റർ ലോക്ക് മഡ് ബ്രിക്ക് ആണ് ഈ വീട് പണിയാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്.ഈ വീടിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ ലിവിങ് കം ഡൈനിങ് കം കിച്ചൻ ഒരൊറ്റ കോംബോയായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്.കുറഞ്ഞ ബഡ്ജറ്റ് പണിത വീടായത് കൊണ്ട് തന്നെ വീടിന്റെ പല കാര്യങ്ങളിലും വെറൈറ്റി കാണാൻ കഴിയും. കൂടാതെ സാധാരണ ഇങ്ങനെ മോഡലിൽ വീട് പണിയുന്നതിൽ നിന്നും മാറി 40 ശതമാനം ചിലവ് കുറവാണ് ഈ വീട് നിർമ്മാണത്തിൽ.
അതേസമയം ഈ വീട് ഭാഗമായി ആകെ മൂന്ന് ബെഡ് റൂം വരുന്നുണ്ട്. രണ്ട് ബെഡ് റൂമുകൾ ഗ്രൗണ്ട് ഫ്ലോർ വരുമ്പോൾ ഒരെണ്ണം മുകളിലാണ്.ഗസ്റ്റ് വരുന്നവർക്ക് വേണ്ടിയാണ് ഈ ബെഡ് റൂം പ്ലാൻ ചെയ്തിട്ടുള്ളത്. രണ്ട് ബെഡ് റൂമുകളും അറ്റാച്ഡ് ബാത്ത് റൂം അടക്കം ഉൾപ്പെടുന്നതാണ്. മനോഹര വ്യൂയിൽ സുന്ദരമായ ഇന്റീരിയർ വർക്ക് അടക്കം ഉൾപ്പെടുന്നതാണ് ഈ വീട്. ഈ വീടും വീട് ഡിസൈനും എല്ലാവർക്കും ഇഷ്ടമാകുമെന്നത് ഉറപ്പാണ്. കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണുക. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.
Also Read :മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി