13.7 Lakhs house plan: വീടുകളെ ഇഷ്ടപ്പെടുന്നവർക്കായി ഇതാ നമ്മൾ ഇന്ന് ഇവിടെ പരിചയപെടുത്തുന്നത് ഒരടിപൊളി ലോ ബഡ്ജറ്റ് വീടാണ് . സുന്ദരമായ ഭംഗിയിൽ പണിത ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി വീട്. കേവലം 13.7 ലക്ഷം രൂപ മാത്രം ചിലവാക്കി പണിത ഒരു ട്രേഡീഷണൽ ഭവനം. ലോ ബഡ്ജറ്റ് വീടുകൾ പണിയാൻ ഉദ്ദേശിക്കുന്ന സാധാരണക്കാർക്ക് ഈ വീട് തീർച്ചയായും ഇഷ്ടമാകുമെന് ഉറപ്പാണ്. ഈ വീട് കാഴ്ചകൾ വിശദമായി കാണാം. ഈ വീട് നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയാണ് ഉറപ്പ്.
2 വിശാലമായ മനോഹര കിടപ്പുമുറികളടങ്ങിയ ഒരു കൊച്ചു വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ഒട്ടുമിക്ക മലയാളിയുടെ ബഡ്ജറ്റിനനുസരിച്ചൊരു വീട് അതും നമ്മുടെ തനത് രൂപ ഭംഗിയിൽ തന്നെയും കുറഞ്ഞ സമയം കൊണ്ട് യാതൊരു പരാതിയും ഇല്ലാതെ ബിൽഡിംഗ് ഡിസൈനേഴ്സ് പാലക്കാട് ജില്ലയിൽ ശ്രീ അജിത് ഭാസ്ക്കർ ശ്രീമതി ദിവ്യ ദമ്പതികൾക്കായി പണി തീർത്ത കിടിലൻ വീട്. ഈ വീട് സവിശേഷതകൾ നോക്കാം.
- Owner: Sri.Ajith Bhaskar @ Smt.Divya
- Location Of Home :Palakkad
- Total Area of home : 911 sqft
- Bedroom: 2
- 2 Attached Bathroom
- Estimate ( Total cost of home ): 13.7 Lakhs + 10% supervision (excluding interior Works )
ഒരു കുഞ്ഞു സിറ്റ് ഔട്ടിലൂടെയാണ് ഈ വീട് ആരംഭിക്കുന്നത്. സുന്ദര സൃഷ്ടിയായ ഈ വീടിന്റെ മെയിൻ വാതിൽ സ്റ്റീൽ ഡോർ കൂടിയാണ്. ഡിസൈനുകൾ അടക്കം അടങ്ങുന്ന ഈ വാതിൽ ആകർഷകം തന്നെയാണ്.വീടിന്റെ വിശാലമായ ഹാൾ ലിവിങ് പോർഷനായും കൂടാതെ ഡൈനിങ് ഏരിയയായും വീതിച്ചിട്ടുണ്ട്. കൂടാതെ ഡൈനിങ് ഏരിയയിൽ തന്നെ സുഖമായി ആറോളം ആളുകൾക്ക് ആഹാരം കഴിക്കാം.
ഡൈനിങ് ഏരിയ അടുത്തായി തന്നെ വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്.10*9 സൈസിൽ പണിത അടുക്കള വിശാലവും അതുപോലെ തന്നെ ആകർഷമായ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ് .അടുക്കളക്ക് ഒപ്പമായി ഒരു വർക്ക് ഏരിയയുമുണ്ട്.വിശാല അളവിലായി രണ്ട് ബെഡ് റൂമുകൾ ഈ വീടിനു ഉണ്ട്. ഈ രണ്ട് ബെഡ് റൂമുകളും ബാത്ത് റൂം അറ്റാച്ഡ് തന്നെയാണ്. കൂടുതൽ വിശദമായി ഈ വീടിനെ കുറിച്ച് അറിയുവാൻ വീഡിയോ കാണുക. വീഡിയോ ഇഷ്ടമായാൽ ചാനലും സബ്സ്ക്രിബ് ചെയ്യാൻ മറക്കല്ലേ.