12.5 Lakh 900 SQFT 2 BHK Home : വളരെ വില കുറഞ്ഞ രീതിയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു വീടിന്റെ വിശേഷങ്ങളിലേക്കാൻ കടക്കാൻ പോകുന്നത്. 12 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും ഇത്തരമൊരു വീട് നിർമ്മിക്കാൻ കഴിയും. വീടിന്റെ മുൻവശം നോക്കുകയാണെങ്കിൽ യുപിവിസി പൈപ്പ് കൊണ്ട് നിർമ്മിച്ച ജാലകം കാണാം. പ്രധാന ആകർഷണം ലൈറ്റ്
ഗ്രേ നിറമുള്ള ചുവറുകളാണ്. ഫ്ലോറുകളിൽ ബ്ലാക്ക് ഗ്രാനൈറ്റ് കാണാം. കൂടാതെ സിറ്റ്ഔട്ടുകളിൽ വൈറ്റ് ടൈൽസ് വിരിച്ചിട്ടുണ്ട്. ഗ്രേ വൈറ്റ് നിറങ്ങളുടെ സംയോജനത്തിലാണ് വീട് വരുന്നത്. നാലര സെന്റിൽ 900 സ്ക്വയർ ഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി തടിയിൽ നിർമ്മിച്ച ഇരിപ്പിടം കാണാം. സിറ്റ്ഔട്ടിൽ ഉപയോഗിച്ചിരിക്കുന്നത് അഞ്ചര രണ്ട്
സൈസിൽ വരുന്ന ടൈലുകളാണ്. സാധാരണകാർക്ക് അവരുടെ സ്വപ്ന ഭവനത്തിനു വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ഡിസൈനുകളാണ് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. തേക്കിൻ തടിയിൽ നിർമ്മിച്ച വാതിലുകളാണ് പ്രധാന വാതിലിനു വരുന്നത്. ഡബിൾ ഡോറിൽ സ്റ്റീൽ കൊണ്ടുള്ള പിടി ഘടിപ്പിച്ചിട്ടുണ്ട്. വീടിന്റെ ഉള്ളിലേക്ക് കയറി വരുമ്പോൾ നല്ലൊരു സോഫ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചിലവ് ചുരുക്കിയുള്ള
വീടായത് കൊണ്ട് ആ രീതിയിലുള്ള ഫർണിച്ചറുകളാണ് വീട്ടിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായി എടുത്ത് പറയേണ്ടത് യുപിവിസിയിൽ നിർമ്മിച്ച ജാലകമാണ്. ലിവിങ് കഴിഞ്ഞാൽ നേരെ എത്തി ചേരുന്നത് വലിയ ഹാളിലേക്കാണ്. ഈ ഹാളിന്റെ ഒരു ഭാഗത്തായിട്ടാണ് ഡൈനിങ് ഏരിയ വരുന്നത്. വീടിന്റെ കൂടുതൽ കാഴ്ച്ചകൾ കാണാൻ വീഡിയോ മുഴുവൻ കാണുക. 12.5 Lakh 900 SQFT 2 BHK Home
- Location : Malappuram
- Total Area : 900 SFT
- Total Plot : 4.5 Cent
- Total Cost : 12.5 Lacs
- 1) Sitout
- 2) Living Hall
- 3) Dining Area
- 4) 2 Bedroom + Bathroom
- 5) Kitchen