11.5 Lakh Rupees Home Details :വീടെന്നുള്ള വലിയ സ്വപ്നം ഇന്നും പലരും മനസ്സിൽ മാത്രം താലോലിച്ചു കൊണ്ട് നടക്കുകയാണ്. പല ആളുകൾക്കും സ്വന്തമായി വീട് പണിയുക എന്നുള്ള ആഗ്രഹം സഫലമാക്കുവാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ന് ലോ ബഡ്ജറ്റ് വീടുകൾ ട്രെൻഡ് ആയി മാറുമ്പോൾ പലർക്കും അത്തരം വീടുകൾ പണിയാൻ കഴിയുന്നതാണ്, ബഡ്ജറ്റ് ഫ്രണ്ട്ലിയായി എല്ലാവിധ സുരക്ഷ മാർഗ്ഗങ്ങൾ അടക്കം പാലിച്ചുകൊണ്ടുള്ള ഈ വീട് നിർമ്മാണവും വീട് പ്ലാനും മറ്റും ആരെയും ആകർഷിക്കും. നമുക്ക് ഇന്ന് അത്തരം ഒരു മോഡേൺ വീടും വീടിന്റെ കാഴ്ചകളും കാണാം.
11.50 ലക്ഷം രൂപ മാത്രം ചിലവാക്കി പണിത മനോഹര ഭവനമാണ് ഇത്. ഇത് ടോണി എന്നൊരു ചേട്ടന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. കുറഞ്ഞ ചിലവിൽ എങ്ങനെ എല്ലാവിധ സൗകര്യങ്ങൾ അടക്കം ഒരു വീട് പണിയാം എന്നതിന്റെ ഉത്തമ്മ ഉദാഹരണമാണ് ഈ ഒരു വീട്.11.50 ലക്ഷം രൂപ മാത്രം ചിലവിൽ 760 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ രണ്ട് ബെഡ് റൂമുകൾ അടക്കം പണിത ഒരു മനോഹര ഭവനം.ഏകദേശം നാല് സെന്റ് പ്ലോട്ടിലാണ് ഈ വീട് ഉള്ളത്
- Location Of Home : Kanjani, Thrissur
- Plot : 4 Cent
- Client : Mr. Tony & Mrs. Jiny
- Completion of the year : May 2022
- Budget : 11.40 Lacks
- Engineer : Deepak
- DMH Construction
- Thrissur
ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടിയാണ് ഈ വീട് ആരംഭിക്കുന്നത്. ഈ വീടിന്റെ മെയിൻ ഡോർ പണിതിട്ടുള്ളത് തേക്ക് മരത്തിലാണ്. ഈ വീടിന്റെ ഉള്ളിലെ സവിശേഷതകൾ ഓരോന്നായി നോക്കിയാൽ, ഈ വീടിന്റെ ഉള്ളിൽ ആദ്യമേ കാണാൻ കഴിയുന്നത് ഹാൾ തന്നെയാണ്. വിശാലമായ ഈ ഹാൾ മുറി ലിവിങ് കം ഡൈനിങ് ഏരിയയാണ്. ആളുകളെ സ്വീകരിച്ചു ഇരുത്താനും കൂടാതെ ഡൈനിങ് ടേബിൾ അടക്കം സെറ്റ് ചെയ്യാനും ഇവിടെ ആവശ്യമായ സ്പേസ് ഉണ്ട്. ഈ വീടിന്റെ ഏറ്റവും വലിയ വിശാല മുറി ഹാൾ തന്നെയാണ്. വീടിന് ആകെ രണ്ട് ബെഡ് റൂം ഉള്ളപ്പോൾ രണ്ട് ബെഡ് റൂമും വിശാലവും അതുപോലെ തന്നെ ഭംഗി ഉള്ളതുമാണ്. എല്ലാവിധ ആവശ്യമായ സ്പേസ് ഇവിടെ ഉണ്ട്. കൂടാതെ ബെഡ് റൂമുകൾക്ക് ഇടയിലായി ഹാൾ ഭാഗമായി തന്നെ വാഷ് ബേസ് ഏരിയ പണിതിട്ടുണ്ട്. കൂടാതെ ബാത്ത് റൂമും എല്ലാവിധ ആധുനിക കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്.
ഇനി വീടിന്റെ അടുക്കള നോക്കിയാൽ, അടുക്കള വിശാലവും അതുപോലെ തന്നെ വീട്ടമ്മമാർക്ക് സുഖമായി പാചകം ചെയ്യാനുള്ള സ്പേസ് കൂടി ഉൾപ്പെടുത്തി കൊണ്ടുള്ളതാണ്. ഒരു സാധാരണ ഫാമിലിയെ സംബന്ധിച്ചു എല്ലാമുള്ള ഈ ഒരു വീടിന്റെ ഓരോ പ്രത്യേകതകളും കാണാം, ഈ വീഡിയോ വഴി. ഈ വീട് കാഴ്ചകൾ അടങ്ങുന്ന വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ
- Sitout
- Hall
- Bedroom -2
- Bathroom
- Kitchen
- Wash Base Area
കാണാം ഈ വീഡിയോ ഇവിടെ