ദോശക്കും ഇഢലിക്കും ഉള്ളിമുളക്‌ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ

About Ulli Mulaku Chammanthi Recipe

പെട്ടെന്ന് ഒരു ഉള്ളി മുളക് ചമ്മന്തി ട്രൈ ചെയ്തു നോക്കിയാലോ.ഇതിനായി ആദ്യം തന്നെ ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിലേക്ക് 1 tsp എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാവുമ്പോൾ 10 വെളുത്തുള്ളി അല്ലി, എരിവിന് ആവശ്യമുള്ള വറ്റൽ മുളക് എന്നിവ നന്നായി വഴറ്റുക. ഇത് മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി, രണ്ട് ചെറിയ സവാള അരിഞ്ഞത് എന്നിവ വീണ്ടും വഴറ്റുക.ഇതിൻ്റെ കളർ മാറി വരുമ്പോൾ ഇതിലേക്ക് കുറച്ച് പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക.

Ingredients Of Ulli Mulaku Chammanthi Recipe

  • മുളക് (വറ്റൽ മുളക്/ഉണക്കമുളക്) – 20 എണ്ണം (20 ഗ്രാം)
  • ചെറിയ ഉള്ളി – 50 എണ്ണം (200 ഗ്രാം)
  • പുളി – 15 ഗ്രാം
  • കറിവേപ്പില- 1 തണ്ട്
  • ഉപ്പ് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2+¾ ടേബിൾസ്പൂൺ

തീ ചൂടാറിയ ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക.ഇനി ഒരു താളിപ്പ് ചേർത്ത് കൊടുക്കണം. അതിനായി ഒരു ചെറിയ കടായി അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ ഒന്നര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് കടക് ഇട്ട് കൊടുക്കുക. കൂട്ക് പൊട്ടി വരുമ്പോൾ അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക.ശേഷം അതിലേക്ക് രണ്ട് ചെറിയുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക.

ഇത് കളർ മാറി വരുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് കായ പൊടിയും ചേർത്ത് ചമ്മന്തി മിക്സിലേക്ക് ചൂടോടെ ഒഴിക്കുക.ശേഷം നല്ല പോലെ ഇളക്കുക.ഇത്രയും ആയിക്കഴിഞ്ഞാൽ ഉള്ളി മുളക് ചമ്മന്തി റെഡി.

Also Read :ഹെൽത്തി റാഗി ഇഡലി വീട്ടിൽ തയ്യാറാക്കാം

ചോറ് ബാക്കി വന്നോ? പെട്ടെന്ന് ഒരു നെയ്പത്തിരി ആയാലോ