സാധാരണക്കാനും പണിയാം പരമ്പരാഗത സ്റ്റൈലിലെ ഒരു വീട്, മൂന്ന് ബെഡ് റൂം വെറൈറ്റി വീട് കാഴ്ചകൾ കാണാം | Traditional house design in kerala

Traditional house design in kerala:വെറൈറ്റി വീടുകളെ വളരെ അധികം ഇന്ന് ഇഷ്ടപെടുന്നവരാണ് മലയാളികൾ. പലവിധ ആശയങ്ങൾ ഉപയോഗിച്ച് കൊണ്ട് പണിയുന്ന ഇത്തരം വീടുകൾ ബഡ്ജറ്റ് ഫ്രണ്ട്ലിയായി പണിയാമെന്നതാണ് സവിശേഷത. കുറഞ്ഞ പണം ചിലവാക്കി എല്ലാവിധ സൗകര്യങ്ങൾ കൊണ്ട് പണിയാൻ കഴിയുന്ന അത്തരം ഒരു വീടും വീടിന്റെ എല്ലാവിധ കാഴ്ചകളും കാണാം.

ഹുരുടീസ് ബ്രിക്ക് കൊണ്ട് നിർമ്മിച്ച ട്രഡീഷണൽ സ്റ്റൈൽ വീടാണ് ഇത്‌.തൃശ്ശൂർ ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.6 സെന്റ് പ്ലോട്ടിൽ വരുന്ന ഈ ഒരു വീട് ആകെ മൊത്തം 1800 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതിട്ടുള്ളത്.രണ്ട് നിലകളിലായി പണിതിട്ടുള്ള ഈ ഒരു വീട് ലുക്ക് തന്നെയാണ് പ്രധാനം. ആരായാലും കണ്ടാൽ ഈ വീട് ഇഷ്ടപ്പെട്ടുപോകും.

ഒരു ചെറിയ സിറ്റ് ഔട്ടിൽ കൂടി ഈ വീട് ആരംഭിക്കുമ്പോൾ ശേഷം ഉള്ളിലേക്ക് കടന്നാൽ കാണാനാകുക അത്ഭുത കാഴ്ചകളും വിശാലമായ റൂമുകളും തന്നെയാണ്.ശേഷം അകത്തേക്ക് കടന്നാൽ കാണാനുക സുന്ദരമായ ലിവിങ് ഏരിയയാണ്.ഇരട്ട-ഉയരമുള്ള ഡൈനിംഗ് ഏരിയയാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത. കൂടാതെ ഈ വീടിന്റെ ഭാഗമായി മൂന്ന് ബെഡ് റൂം പണിതിട്ടുണ്ട്.

3 കിടപ്പുമുറികളും 2 അറ്റാച്ച്‌ഡും 1 കോമൺ ബാത്ത്‌റൂമും ഉള്ള ഈ കേരളാ സ്റ്റൈൽ ഹൗസ് ആർക്കും ഇഷ്ടമുള്ളതായി മാറും. എല്ലാ റൂമും വിശാലമാണ്. ഏതൊരു വീടിന്റെയും പോലെ ഈ വീടിനും സുന്ദരമായ അടുക്കളയുണ്ട്.എസിപി അലമാര കൊണ്ട് അലങ്കരിച്ച തുറന്ന അടുക്കള, ഡൈനിംഗ് ഏരിയയുമായി പരിധികളില്ലാതെ സംയോജിപ്പിച്ച് കൊണ്ടാണ് പണിതിട്ടുള്ളത്.

  • Total area Of Home : 1800 Sqft
  • Location Of Home : Pazhuvil, Thrissur
  • Plot Of Home : 5.8 Cent
  • Client : Mr. Ashraf & Mrs. Nasrin
  • Budget : 30 Lacks
  • Total cost : 32 Lacks

Also Read :ലുക്കിൽ സൂപ്പർ, സൗകര്യങ്ങളിൽ റോയൽ!! ആരും കൊതിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം കാണാം | Modern veedu plan Kerala style