പഴവും മുട്ടയും ഉണ്ടോ? വെറും 5 മിനിറ്റുകൊണ്ട് നാലു മണി പലഹാരം

Tasty Special Evening Snacks Recipe

Tasty Evening Snacks Recipe : വൈകിട്ട് കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോഴോ പുറത്ത് കൂട്ടുകാരുടെ ഒപ്പം കളിച്ചിട്ട് വരുമ്പോഴോ അതും അല്ലെങ്കിൽ ഭർത്താവ് ഓഫീസിൽ നിന്ന് വരുമ്പോഴോ ഒക്കെ എന്ത് കൊടുക്കും എന്നത് നിങ്ങൾ ചിന്തിപ്പിക്കാറില്ലേ? അതുമല്ല നിങ്ങൾ ക്ഷീണിച്ചു ഓഫീസിൽ നിന്ന് വരുമ്പോഴും എന്ത് കഴിക്കും എന്ന് ആലോചിക്കാറില്ലേ? എന്തെങ്കിലും ഉണ്ടാക്കാൻ മടിച്ചിട്ട് പുറത്തുനിന്ന് വാങ്ങുന്നവർ ആണോ നിങ്ങൾ? എന്നാൽ ചായ ഇടുന്ന അത്രയും സമയം കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലു മണി പലഹാരമാണ് താഴെയുള്ള വീഡിയോയിൽ കാണിക്കുന്നത്.

വളരെ കുറച്ച് ചേരുവകൾ കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരം തയ്യാറാക്കാനും വളരെ കുറച്ച് സമയം മതി. ഒരു പഴവും ഒരു മുട്ടയും ഉണ്ടെങ്കിൽ തന്നെ രണ്ടുപേർക്കുള്ള പലഹാരം. ഈ വീഡിയോയിൽ കാണിക്കുന്നതും രണ്ടു പേർക്കുള്ള പലഹാരത്തിന്റെ അളവുകളാണ്.ആദ്യം തന്നെ ഒരു നേന്ത്രപ്പഴം എടുത്ത് ചെറുതായി നുറുക്കുക. ഒരു പാനിൽ നെയ്യോ ബട്ടറോ ചൂടാക്കിയിട്ട് അതിൽ കുറച്ചു മാത്രം അണ്ടിപ്പരിപ്പ് വറുത്തു കോരി മാറ്റി വയ്ക്കണം.

Tasty Evening Snacks Recipe
Tasty Evening Snacks Recipe

ഏകദേശം പത്തോളം അണ്ടിപ്പരിപ്പ് ഇടാം. അതിനുശേഷം നുറുക്കി വെച്ചിരിക്കുന്ന പഴവും ഇതുപോലെ ഒന്ന് വറുത്തു കോരി വയ്ക്കണം. പഴത്തിന്റ ഒപ്പം അല്പം അല്പം പഞ്ചസാരയും കൂടി ചേർക്കണം. മറ്റൊരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചിട്ട് അതിൽ കുറച്ച് പഞ്ചസാരയും കൂടി ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്യണം. നമ്മൾ എത്ര പലഹാരമാണ് ഉണ്ടാക്കുന്നത് അതിന്റെ ഇരട്ടി ബ്രഡ് എടുക്കുക. ഇവിടെ രണ്ട് പലഹാരമാണ് ഉണ്ടാക്കുന്നത് അതുകൊണ്ട് നാല് ബ്രഡ് എടുക്കണം.

ഈ നാല് ബ്രെഡിന്റെയും അരിക് മുറിച്ചു മാറ്റുക. അതിനുശേഷം വീഡിയോയിൽ കാണുന്നതുപോലെ രണ്ട് ബ്രെഡിന്റെ ഇടയിൽ ഫില്ലിംഗ്സ് വെച്ചിട്ട് ചുറ്റിനും മുട്ട ഒന്ന് മുക്കിയതിനു ശേഷം നേരത്തെ വറുത്ത നെയ്യിൽ തന്നെ ഇത് ഒന്ന് മൊരിച്ചെടുക്കാം. വിരുന്നുകാർ വീട്ടിൽ വന്നാലും ഓടിച്ചെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരം തയ്യാറാക്കി നോക്കുമല്ലോ.

Read Also :

കടലയും അരിയും ഉണ്ടോ? ഇങ്ങനെ ചെയ്തു നോക്കൂ, പ്രാതൽ റെഡി

ചോറിന് തൊട്ടുകൂട്ടാൻ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാലോ