വെറും പാലും മുട്ടയും പഞ്ചസാരയും മതി; ഒരു കിടിലൻ ആവിയിൽ വേവിക്കുന്ന സൂപ്പർ പുഡ്ഡിംഗ് റെഡി
Tasty Silky Milk Pudding Recipe. easy and tasty pudding.
Tasty Silky Milk Pudding Recipe
പാലും മുട്ടയും പഞ്ചസാരയും മാത്രം മതി ഒരു കിടിലൻ സൂപ്പർ പുഡ്ഡിംഗ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ ടേസ്റ്റി ആയി ഉണ്ടാക്കിയെടുക്കാം. ആവിയിൽ വേവിക്കുന്ന സൂപ്പർ പുഡ്ഡിംഗ് ആണിത്. പുഡ്ഡിംഗിനെ വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1) മുട്ട – 3 എണ്ണം
2) ഉപ്പ് – ആവശ്യത്തിന്
3) പഞ്ചസാര – ആവശ്യത്തിന്
4) പാൽ – ഒരു കപ്പ്
5) വെനിലാസെൻസ്
6) ഓയിൽ
സൂപ്പർ പുഡ്ഡിംഗ് ഉണ്ടാകുന്നവിധം ആദ്യം 3 മുട്ട എടുക്കുക ഒരു പാത്രത്തിൽ പൊടിക്കുക. ഇനി നന്നായി മുട്ട മിക്സ് ചെയ്യുക അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കലക്കി എടുക്കാം. ഇനി മണത്തിനായി വെനിലാസെൻസ് ചേർത്ത് മിക്സ് ചെയ്യാം.
വേറെ ഒരു പത്രം എടുക്കുക അതിലേക്ക് ഓയിൽ പുരട്ടി വയ്ക്കാം അതിലേക്ക് ഈ മിക്സ് ഒഴിക്കുക എന്നിട്ട് ആവിയിൽ വേവിച്ച് എടുക്കാം.അതിനായി ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടായി എടുക്കുക അതിലേക്ക് നമ്മൾ മാറ്റി വച്ച മിക്സ് ഇറങ്ങി വച്ച് മൂടി വേവിക്കുക. 15 മിനിറ്റ് കഴിഞ്ഞ നമ്മുടെ ടേസ്റ്റിയും ഈസിയും ആയ പുഡ്ഡിംഗ് തയ്യാർ. Tasty Silky Milk Pudding Recipe. Mums Daily.
Read More : 4 മണിക്ക് ഒരു പൊരിച്ച പഴംപൊരി ആയാലോ.? എത്ര കഴിച്ചാലും മതിയാവാത്ത തനി നാടൻ പഴംപൊരി