Tasty Pavakka Fry Recipe : ചോറിനൊപ്പം ഇതുപോലൊരു പാവയ്ക്കാ ഫ്രൈ ഉണ്ടെങ്കിൽ വേറൊന്നും വേണ്ട!… വളരെ ടെയ്സ്റ്റിയായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പാവയ്ക്കാ ഫ്രൈ ആണിത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പാവയ്ക്കാ ഫ്രൈ തയ്യാറക്കാൻ വേണ്ടി 350 ഗ്രാം പാവയ്ക്കാ എടുക്കുക. മസാല പിടിച്ചു കിട്ടാൻ വേണ്ടി പുറം ഭാഗം ചെറുതിയി ഒഴിവാക്കി എടുക്കുക. അധികം കനം കുറക്കാതെയും അധികം കട്ടി ആവാതെയും കട്ട് ചെയ്ത് എടുക്കുക.ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേക്ക് 2 tbsp കടലപ്പരിപ്പ്, 1tSP ഉഴുന്ന്,1 tsp മല്ലി, 1/2 tsp പെരുംജീരകം, എട്ടോളം വറ്റൽ മുളക്, എന്നിവ ചേർത്ത് വറുത്ത് എടുക്കുക. അതിലേക്ക് പത്ത് വെളുത്തുള്ളി, കുറച്ച് കറിവേപ്പില, അൽപം പുളി എന്നിവ ചേർത്ത് കുറച്ച് കൂടി വറുത്ത് എടുക്കുക.ശേഷം ഇതെല്ലാം കൂടി പൊടിച്ചെടുക്കുക.ശേഷം ഒരു കടായി ചൂടാക്കി കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ 1/2 tsp മഞ്ഞൾ പൊടി,കുറച്ച് ഉപ്പ് എന്നിവ ചേർത്ത് ചൂടാക്കുക.
ചൂടാവുമ്പോൾ കട്ട് ചെയ്ത് വെച്ച പാവയ്ക്കാ ഇട്ട് അഞ്ച് മിനുട്ടോളം ഇളക്കുക.ഇതിൻ്റെ കളർ മാറി തുടങ്ങുമ്പോൾ പത്തോളം ചെറിയ ഉള്ള ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ച് ഒരു മൂന്ന് മിനുറ്റ് വരെ ഇളക്കുക. കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ല രീതിയിൽ ഇളക്കുക. പൊടിച്ച് വെച്ച മസാലയും എല്ലാം കൂടി യോജിപ്പിക്കുക.ഇത്രയും ആയി കഴിഞ്ഞാൽ നമ്മുടെ പാവയ്ക്കാ ഫ്രൈ റെഡി.
Read Also :
10 മിനിറ്റുകൊണ്ട് നല്ല നാടൻ അച്ചപ്പം ഉണ്ടാക്കാം
ചോറ് ബാക്കി വന്നോ? പെട്ടെന്ന് ഒരു നെയ്പത്തിരി ആയാലോ