ഒരു അടിപൊളി മോര് ക്കറി കൂടാം

Tasty moru curry recipe

ഒരു അടിപൊളി റെസിപ്പി ആയ മോര് കറി ഉണ്ടാകാം . നല്ല കുറഞ്ഞ സമയത്ത് ഉണ്ടാകാൻ പറ്റിയ റെസിപ്പി ആണ് ഈ മോര് കറി .മലയാളികൾക്ക് വളരെ അധികം ഇഷ്ടമുള്ള കറി ആണ് മോര് കറി . മോര് കറിക്ക് വേണ്ട സാധനങ്ങൾ ഇവ

Ingredients

1) കുമ്പളങ്ങ – 500gm
2) സവോള – 1 ( Small )
3) പച്ചമുളക്
4) ഇഞ്ചി , വെളുത്തുള്ളി
5) കറിവേപ്പില
6) ഉലുവ ,ഉലുവപ്പൊടി
7) വറ്റൽമുളക്
8) കടുക്
9) കായപ്പൊടി

How to make moru curry

മോര് കറി ഉണ്ടാക്കുന്നവിധം ആദ്യം കുമ്പളങ്ങ നന്നായി അരിഞ്ഞ് വെയ്ക്കുക . ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അതിലേക് സവോള , പച്ചമുളക് , വെളുത്തുള്ളി പിന്നെ ഇഞ്ചി എന്നിവ നന്നായി വഴറ്റിയെടുക്കുക . ഇതിലേക്ക് കറിവേപ്പില ചേർത്ത് കൂടെ മഞ്ഞപ്പൊടി , ഉലുവപ്പൊടി ചൂടകാം . ഇനി കുമ്പളങ്ങ ചേർക്കാം നന്നായി ഇളക്കുക . ഇനി കുമ്പളങ്ങ വേവിക്കാൻ വെയ്ക്കാം . 5 മിനിറ്റ് മാത്രം മതി കുമ്പളങ്ങ വേഗം വേവും .

വെഞ്ഞ കുമ്പളങ്ങക്ക് മോര് ചേർക്കാം മോര് ആദ്യം നന്നായി മിക്സിൽ ഇട്ട് അടിക്കുക എന്നിട്ട് മാത്രം കറിയിലേക്ക് ഒഴിക്കാൻ പാടുള്ളു . മോര് ഒഴിച്ച ഉടനെ തീ ഓഫ് ആകുക . ഇനി കറിക്ക് തളിക്കാം വേറെ ഒരു ചട്ടിയിലേക്ക് കടുക് ,ഉലുവ പൊട്ടിക്കാൻ വയ്ക്കുക ഇനിവറ്റൽമുളക് ചേർക്കുക സവോളയും കറിവേപ്പില ചേർത്ത് ചൂടാകാം . ഇനി കറിയിലേക്ക് തളിച്ചത്ത് ചേർക്കാം അങ്ങനെ അടിപൊളി രുചികരമായ മോര് കറി തയ്യാർ . Tasty moru curry recipe . Mia kitchen .

Read more : കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ അടിപൊളി മീൻകറി