കാന്താരി മുളക് അച്ചാർ വീട്ടിൽ തയ്യാറാക്കാം | Tasty Kanthari Achar

About Tasty Kanthari Achar

കാന്താരി മുളകച്ചാർ. കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടോ?? നമുക്ക് ഇന്ന് വീട്ടിൽ തന്നെ തയ്യാറാക്കാം ഒരടിപൊളി കാന്താരി മുളക് അച്ചാർ. നമുക്ക് എല്ലാവർക്കും അച്ചാർ ഇഷ്ടമാണ്.സ്‌പൈസി അച്ചാർ പലപ്പോഴും ഇഷ്ടമില്ലാത്തതായി ആരാണുള്ളത്‌.ഒരു സദ്യയിലെ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവം തന്നെയാണ് അച്ചാർ. ഏതൊരു ഊണിനും വൈവിധ്യവും സ്വാദും പകർന്നു നൽകുന്നത് അച്ചാർ തന്നെയാണ്.

കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ ദഹന പ്രക്രിയയിലും ഒപ്പം ആഹാരം വേഗം ദഹിപ്പിക്കുന്നതിലും എല്ലാം അച്ചാറുകൾ നൽകുന്നത് വൻ സഹായം. നമുക്ക് ഇന്ന് ഒരു സ്പെഷ്യൽ ഇൻഗ്രീഡിയന്റ് കൂടി ചേർത്ത് ടേസ്റ്റി സ്‌പൈസി കാന്താരി അച്ചാർ തയ്യാറാക്കുന്ന രീതി പരിചയപ്പെടാം.

Tasty Kanthari Achar
Tasty Kanthari Achar

Ingredients Of Tasty Kanthari Achar

  • കാന്താരി/മുളക്-170ഗ്രാം
  • വെളുത്തുള്ളി – 30 മുതൽ 40 വരെ
  • കറിവേപ്പില
  • വൈറ്റ് വിനാഗിരി – 1/2 കപ്പ്
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • സാമ്പാർ പൊടി – 1 1/2 ടേബിൾ സ്പൂൺ
  • ഉലുവ പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ്
  • വെള്ളം
  • വെളിച്ചെണ്ണ

കാന്താരി മുളക് അച്ചാർ തയ്യാറാക്കുവാൻ ആദ്യമായി ചെയ്യേണ്ടത് 200 ഗ്രാമോളം കാന്താരി മുളകെടുത്ത് നന്നായി കഴുകി വൃത്തിയാക്കി എടുത്തു വെക്കുക . ശേഷം പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക.എണ്ണ ചൂടായി വരുമ്പോൾ എടുത്തു വെച്ച കാന്താരി ചേർക്കാൻ മറക്കരുത്.നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ഉപ്പും ചേർത്ത് ചെറിയ ഫ്ലെയിമിൽ നന്നായി തന്നെ ഇളക്കുക.കൂടാതെ മുളകെല്ലാം നല്ലപോലെ മിക്സ് ചെയ്ത് കൂട്ടിവെച്ച് അടച്ചു വെക്കാനും മറക്കല്ലേ.മുളകെല്ലാം നന്നായി മൂത്ത് വരേണ്ടത് പ്രധാനമാണ്. അതിനാൽ തന്നെ ഇടവേളയില്ലാതെ നന്നായി തന്നെ ഇളക്കി കൊടുത്തുകൊണ്ടേയിരിക്കുക.ഇതെല്ലാം ചെയ്തു ഫ്ളെയിം ഓഫാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.

നമ്മൾ അടുത്തതായി ചെയ്യേണ്ടത് മറ്റൊരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി വരുന്ന നിമിഷം അര ടീസ്പൂൺ കടുക് ചേർക്കുക.കടുക് നല്ലത് പോലെ പൊട്ടിയതിനു ശേഷം എടുത്തു വെച്ച പതിനഞ്ച് വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി എടുക്കുക . തീ ഓഫാക്കി വെക്കുക. നിമിഷ നേരങ്ങൾ കഴിഞ്ഞു ചൂടാറിയ ശേഷം സ്പെഷ്യൽ ഇൻഗ്രീഡിയന്റ് സാമ്പാർ പൊടി ഒരൽപ്പം ടേബിൾ(ഒന്നര ടീസ്പൂൺ) ചേർത്ത് കൊടുക്കണം . എല്ലാം ചേർത്ത് ഒന്നുടെ ഇളക്കി പരുവമാക്കിയെടുക്കുക. ഇതാ നമ്മൾ കൺമുൻപിൽ രുചിയിൽ സീക്രെട് ചേരുവ ചേർത്തുള്ള കാന്താരി മുളക് അച്ചാർ തയ്യാർ. സ്വാദിഷ്ടമായ ഈ അച്ചാർ ഒരു തവണ വീട്ടിൽ തയ്യാറാക്കുവാൻ മറക്കല്ലേ.Video Credit :Sheeba’s Recipes

Also Read :സദ്യ അവിയൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ