ബ്രാഹ്മണൻസ് സ്റ്റൈൽ ഒരു കിടിലൻ രസം

Tasty and easy rasam recipe

ബ്രാഹ്മണൻസ് സ്റ്റൈൽ ഒരു കിടിലൻ രസം ഉണ്ടാകാം . വളരെ എളുപ്പത്തിലും അതിരുചികരമായ കിടിലൻ രസം പരിചയപ്പെടുത്താം .കുറഞ്ഞ സമയകൊണ്ട് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയതാണ് . ചോറിനെ നല്ല രുചിയാണ് വെറുതെ കുടിക്കാൻ പോലും നല്ല രുചിയാണ് .രസത്തിന് വേണ്ട സാധനങ്ങൾ ഇവ

Ingredients

1) കായം
2) വെളിച്ചെണ്ണ
3) പരിപ്പ് – 1Tsp
4) മല്ലി – 2 Tsp
5) കുരുമുളക് – 1 Tsp
6) വറ്റൽമുളക് – 5 എണ്ണം
7) ജീരകം – 1 Tsp
8) തക്കാളി, പച്ചമുളക്ക് , കറിവേപ്പില
9) മഞ്ഞപ്പൊടി
10) വാളൻപുളി
11) ശർക്കര

How to make rasam recipe

രസം ഉണ്ടകുന്നവിധം ആദ്യം വാളൻപുളി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതുപോലെ പരിപ്പ് 2 Tsp എടുത്ത് വേവിക്കുക നന്നായി ഉടഞ്ഞ്വേവിക്കാം. ആദ്യം ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്ക് കയം, പരിപ്പ് ഇടുക നന്നായി ബ്രൗൺ കളർ ആവുന്ന വരെ ചൂടാക്കുക.ഇനി മല്ലി ചേർക്കാം അതും ഇതുപോലെ നന്നായി വേവിക്കുക. കുരുമുളക്, ജീരകം ചേർക്കാം. അത് കഴിഞ്ഞ വറ്റൽമുളക്, കറിവേപ്പില ചൂടാക്കുക നന്നായി ചൂടായതിന് ശേഷം മാറ്റി വയ്ക്കാം. അത് നന്നായി പൊടിച്ച് എടുക്കുക.

വേറെ ഒരു പത്രം എടുക്കാം രസം ഉണ്ടാക്കാനായിട്ട് ഒരു വാളൻപുളി വെള്ളത്തിൽ മാറ്റി വച്ചത് ഈ പാത്രത്തിൽ ഒഴിക്കുക ഇനി കുറച്ച് മഞ്ഞപൊടി ചേർക്കാം. അരിഞ്ഞ് വച്ച തക്കാളി ചേർക്കാം നന്നായി തിളപ്പിക്കുക . തിളക്കുന്ന രസത്തിൽ പരിപ്പ് വേവിച്ചത്ത് ചേർക്കാം.നന്നായി തിളപ്പിക്കുക. നമ്മൾ പൊടിച്ച് വച്ച കൂട് ഈ രസത്തിൽ ആഡ് ചെയ്യാം. ലാസ്‌റ് ആയി മണത്തിനും രുചിക്കും ആയി മല്ലിയിലചേർക്കാം അതുപോലെ തളിക്കാം. അങ്ങനെ ടേസ്റ്റി ആയ രസം തയ്യാർ. Tasty and easy rasam recipe. Sree’s Veg Menu .

Read more : എല്ലാത്തിന്റെയും കൂടെയും യോജിച്ച് പോവുന്ന ഈ ഒരൊറ്റ ചമ്മന്തി മതി