കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ അടിപൊളി മീൻകറി

Tasty and easy fish curry recipe

കുറഞ്ഞ സമയകൊണ്ട് എളുപ്പത്തിലും ടേസ്റ്റിലും ഉണ്ടാകാൻ പറ്റിയ അടിപൊളി മീൻകറി പരിചയപ്പെടുത്താം . ചോറിന്റെ കൂടെ കപ്പ , ചപ്പാത്തി എന്നിവയുടെ കൂടെ അടിപൊളി ആയി കഴിക്കാൻ പറ്റിയ മീൻകറി ആണിത് . ഒരു വട്ടം ഉണ്ടാക്കിയ പിന്നെയും ഉണ്ടാകാൻ പറ്റിയ കിടിലൻ റെസിപ്പി . മീൻകറിക്ക് വേണ്ട സാധനങ്ങൾ ഇവ

Ingredients

1) മീൻ ( ആവോലി ) – 3/4
2) വറ്റൽമുളക് , ചെറിയ ജീരകം
3) വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക്
4) മുളക്പൊടി
5) മഞ്ഞപ്പൊടി
6) മല്ലിമുളക്
7) ഉപ്പ്
8) വാളൻപുളി

How to make fish curry

ടേസ്റ്റി ആയ മീൻകറി ഉണ്ടാകുന്നവിധം ആദ്യം ഒരു ചട്ടിയിലേക്ക് 4 എണ്ണം വറ്റൽമുളക് , 1.5 tsp ചെറിയ ജീരകം ചേർക്കാം ഇത് ചൂടായി വരുപോ വെളുത്തുള്ളി , ഇഞ്ചി ചേർത്ത് നന്നായി ചൂടായി എടുക്കുക ഇനി നന്നായി മിക്സിലേക്ക് ചേർത്ത് അടിച്ച് എടുക്കാം കൂടെ പച്ചമുളക്ക്ചതച്ച് എടുക്കാം ഇനി 2 tbsp കാശ്മീരി ചില്ലി ,മല്ലിപൊടി 3/4 tbsp , 1/4 tsp മഞ്ഞപ്പൊടി കൂടെ വെള്ളം ചേർത്ത് നന്നായി പേസ്റ്റ്ആക്കുക . ഇനി മീൻ എടുകാം അതിലേക്ക് 1/4 tsp മഞ്ഞപ്പൊടി ,1.5 tsp കാശ്മീരി ചില്ലി പൗഡർ ആവിശ്യത്തിന് ഉപ്പും ചേർത്ത് പുരട്ടുകഒരു 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കാം . മീൻകറിക്ക് ആവശ്യമായ പുളി വെള്ളത്തിൽ ഇട്ടു വെക്കാം .

30 മിനിറ്റ് കഴിഞ്ഞ മീൻ വെളിച്ചെണ്ണയിൽ എടുത്ത് പൊരികം മാറ്റിവെക്കാം . ഇനി ഒരു ചട്ടിയിലേക്ക് ചെറുതാക്കി അറിഞ്ഞ് വച്ച സവോള നന്നായി വഴഞ്ഞിയെടുക്കക . ഇനി മാറ്റി വച്ച അരച്ച പേസ്റ്റ് ഇതിലേക്ക് ചേർക്കാം കൂടെ കുറച്ച് വെള്ളം ചേർക്കാം ഇനി നന്നായി പച്ചകുത്ത് മാറുന്ന വരെ ഇളക്കം ആവശ്യത്തിന് ഉപ്പും ആഡ് ചെയ്യാം . ഇതിലേക്ക് പുളി വെള്ളം ഒഴിക്കാം ചെറുതായി കുറുക്കി വരുപ്പോ മീൻ ചേർക്കാം .
കുറച്ച് രുചിക്ക് ഉലുവപ്പൊടി അതുപോലെ കറി കട്ടിയായി വരാൻവേണ്ടി തേങ്ങാപാൽ ഒഴിക്കുക നന്നായി തിളക്കാൻ വെക്കാം തിളച്ച് കഴിഞ്ഞ മീൻകറി തയ്യാർ .Tasty and easy fish curry recipe . Fathimas Curry World .

Read more : വൈകുനേരം ഇതുപോലെ ഉഴുന്നുവട ഉണ്ടാക്കി നോക്കു…