ബീഫ് ചുക്ക ഒരു വട്ടം ഉണ്ടാക്കിയ പിന്നെ ബീഫ് വാങ്ങുപ്പോ ഇങ്ങനെ ഉണ്ടാക്കു…

Tasty and easy beef chukka

നല്ല ഈസിയും ടേസ്റ്റിയും ആയ ബീഫ് ചുക്ക ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിലും രുചികരമായും ബീഫ് ചുക്ക ഉണ്ടാകാം.ബീഫ് ചുക്ക ഉണ്ടാക്കാനായി വേണ്ട സാധനങ്ങൾ ഇവ

Ingredients

1) ബീഫ് -700gm
2) കാശ്മീർ മുളക് – 6 എണ്ണം
3) മല്ലി , ചെറുജീരകം ,പെരുജീരകം , കടുക്ക്
4) കരയാമ്പു , കരുക്കപ്പട്ട ,ഉലുവ
5) പച്ചമുളക്, കുരുമുളക് ,വെളുത്തുള്ളി
6) സവോള – 2 എണ്ണം ( മീഡിയം )
7) വെളിച്ചെണ്ണ
8) കറിവേപ്പില
9) മഞ്ഞപ്പൊടി
10) മുളക്പൊടി
11) ഉപ്പ്

How to make beef chukka

ബീഫ് ചുക്ക ഉണ്ടാകുന്നവിധം ആദ്യം ബീഫിലേക്ക് ഉപ്പ് ,മഞ്ഞപ്പൊടി ,വെളിച്ചെണ്ണ എന്നിവ നന്നായി പുരട്ടി വേവിക്കാൻ വയ്ക്കാം . കുക്കറിൽ വേവിക്കാനായി വെള്ളം ഒഴിച്ച് എടുത്ത് വയ്ക്കാം. ഇനി ഒരു ചട്ടിയിലേക്ക് കാശ്മീർ മുളക് ,മല്ലി , ചെറുജീരകം ,പെരുജീരകം , കടുക്ക് അതുപോലെ കരയാമ്പു , കരുക്കപ്പട്ട ,ഉലുവ എന്നിവ നന്നായി ചൂടാക്കി എടുക്കാം . ഈ ചൂടാക്കി എടുത്തത് ഒരു മിക്സിയിൽ പൊടിച്ച് എടുക്കാം. പച്ചമുളക്, കുരുമുളക് ,വെളുത്തുള്ളി എന്നിവ നന്നായി ചത്തച്ച് എടുക്കാം.

ഇനി വേറെ ചട്ടിയിൽ അരിഞ്ഞ് വച്ച സവോള വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുക അത് കോരിയെടുത്ത് അത് പൊടിച്ച് എടുക്കാം.ഇനി നമുക്ക് ബീഫ് ചുക്ക തയ്യാറാകാം ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കാം അതിലേക്ക് കറിവേപ്പില അതുപോലെ ചത്തച്ചു വച്ചപച്ചമുളക്, കുരുമുളക് ,വെളുത്തുള്ളി ചട്ടിയിലേക്ക് ചേർക്കാം അത് മുത്ത് വരുപ്പോ ബീഫ് ആഡ് ചെയ്യാം അതിലേക്ക് മുളക്പൊടി അതുപോലെ ഈ പൗഡർ ഇതിലേക്ക് ചേർക്കാം നന്നായി ഇളക്കാം വെള്ളം വറ്റണവരെ ചൂടകാം അങ്ങനെ ബീഫ് ചുക്ക തയ്യാർ.Tasty and easy beef chukka. Kannur kitchen .

Read more : ചായക്കൊപ്പം ഇത് ഉണ്ടാക്കി നോക്കൂ; പത്രം കാലിയാവുന്ന വഴി അറിയില്ല