ബ്രെഡും സവാളയുമുണ്ടോ?? നാലു മണിക്ക് ടേസ്റ്റി പലഹാരം റെഡി

About Super Evening Snack Recipe

ബ്രഡും സവാളയും നിങ്ങൾ വീട്ടിലുണ്ടോ. എങ്കിൽ നിസ്സാര സമയം കൊണ്ട് തന്നെ കുറഞ്ഞ ടൈമിൽ ആർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി നാലുമണി പലഹാരം വിശദമായി പരിചയപ്പെടാം. നമ്മുടെ എല്ലാം വീട്ടിലേക്ക് ഇതാ പെട്ടെന്നൊരു ഒരു അതിഥി വന്നു എങ്കിൽ അവർക്ക് എല്ലാം ബ്രഡ് വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി കൊണ്ട് പോയി കൊടുക്കാൻ സാധിക്കുന്നതായ ഒരു പലഹാരമാണിത്.ഇത്‌ നമുക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നത് പഠിക്കാം. വെറും അഞ്ച് മിനുട്ടില്‍ ഈ രുചികരമായ പലഹാരം നമുക്ക് തയ്യാറാക്കാം. ആദ്യമേ ആവശ്യമായ ചേരുവകൾ എടുത്ത് വെക്കുക.

Ingredients

  • ബ്രഡ് – 6 എണ്ണം
  • സവാള – 2 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • കാശ്മീരി മുളകുപൊടി- ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • മൈദ – രണ്ട് ടേബിൾ സ്പൂൺ
  • ഓയിൽ – ആവശ്യത്തിന്

Learn How To Make Super Evening Snack Recipe

ആദ്യം തന്നെ നമ്മൾ ഇത് തയ്യാറാക്കുവാനായി ചെയ്യേണ്ടത് മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷ്ണങ്ങളായി ചെറിയ ചെറിയ പീസിൽ മുറിച്ചിടുക. അതിലേക്ക് ഒരു സവാളയും നല്ലപോലെ കഷ്ണങ്ങളാക്കി തന്നെ മുറിച്ചിടുക. ശേഷം ഒരു പച്ചമുളക് കഷണങ്ങൾ ആക്കി അതിലേക്ക് ഇടുക. ഇതെല്ലാം മിക്സിയുടെ ജാറിൽ കറക്കിയെടുക്കാൻ മറക്കല്ലേ. അതിനും ശേഷം ഉള്ളിയും ബ്രഡും കൂടാതെ പച്ചമുളകും തന്നെ ഒരു ബൗളിലേക്ക് മാറ്റുക.ഇനി നമ്മൾ എടുത്ത് വെച്ചതിൽ ബാക്കിയുള്ളതായ ഒരു സവാളയും ആവശ്യത്തിന് മല്ലിച്ചപ്പും കളറിനു വേണ്ടി ആവശ്യത്തിന് എരിവ് പാകത്തിൽ കാശ്മീരി ചില്ലിയും 2 ടേബിൾ സ്പൂൺ മൈദ പൊടിയും കൂട്ടി നന്നായി മിക്സ് ചെയ്യുക. ഇതെല്ലാം കൂടെ അൽപ്പം വെള്ളം കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കാൻ മറക്കരുത് .

ഇനിയാണ് നമ്മൾ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് നമ്മുടെ ആവശ്യത്തിന് അനുസരിച്ചു എണ്ണ കൂടി ഒഴിക്കേണ്ടത്. ഇനി എണ്ണ ചൂടായതിന് ശേഷം ആദ്യം തയ്യാറാക്കി വെച്ചതായ ബ്രഡ് എല്ലാം ബോൾ ഷേപ്പിൽ ഇട്ട് കൊടുക്കുക. ഇത് മീഡിയം ഫ്ലെയിമിൽ ഇട്ട് നന്നായി തന്നെ വേവിച്ചെടുക്കുക. ഒരു ഗോൾഡൻ ബ്രൗൺ നിറം ഇവക്കെല്ലാംമായതിന് ശേഷം മാറ്റിവെക്കണം. ഇതാ വെറും 5 മിനുട്ടില്‍ തയ്യാറാക്കാനായി കഴിയുന്ന സ്വാദിഷ്ടമായ പലഹാരം റെഡി. വീഡിയോ വിശദ രൂപത്തിൽ കണ്ടാൽ ആർക്കും വീട്ടിൽ ഈ ഒരു പലഹാരം തയ്യാറാക്കാം. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

Also Read :ഇതാ ഒരു സ്പെഷ്യൽ പാലപ്പം റെസിപ്പി

കടല വേവിച്ചത് കൊണ്ട് സ്നാക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ