ആവിയിൽ വേവിച്ച രുചിയൂറും എണ്ണയില്ലാ പലഹാരം തയ്യാറാക്കാം

About Steamed Banana Snack Recipes :

പഴം ബാക്കിയുണ്ടോ…?! എന്നാൽ നമുക്കും തയ്യാറാക്കാം ഒരു എണ്ണയില്ലാ ടേസ്റ്റി പലഹാരം!

Ingredients :

  • അരി
  • രണ്ട് ടേബിൾസ്പൂൺ ചോറ്
  • ഒരു കപ്പ് ചിരകിയ തേങ്ങ
  • ഒരു നുള്ള് ഉപ്പ്
  • അര ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ്
  • രണ്ട് പഴുത്ത പഴം അരിഞ്ഞത്
  • അരക്കപ്പ് ചെറു ചൂടുവെള്ളം
  • അര ടീസ്പൂൺ ഏലക്കാപ്പൊടി
  • ഒരു ടീസ്പൂൺ കറുത്ത എള്ള്
Steamed Banana Snack Recipes
Steamed Banana Snack Recipes

Learn How to make Steamed Banana Snack Recipes :

അതിനായി ആദ്യം തന്നെ ഒരു വലിയ ബൗളിലേക്ക് ഒരു കപ്പ് പച്ചരി എടുക്കുക. ഇത് നന്നായി കഴുകിയശേഷം 3 മണിക്കൂർ വെളളത്തിൽ കുതിരാൻ ആയി വെക്കുക. അരി നന്നായി കുതിർന്നു വന്നശേഷം നമുക്ക് ശർക്കരപ്പാനി തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കാൻ വയ്ക്കുക. തീ കുറച്ചു വെച്ച് ഇത് ഉരുക്കി എടുത്ത ശേഷം ഇത് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനിയൊരു മിക്സിയുടെ ജാറിലേക്ക് കുതിർത്തുവച്ച അരി വെള്ളമെല്ലാം മാറ്റിയ ശേഷം ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചോറ്, ഒരു കപ്പ് ചിരകിയ തേങ്ങ, ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ്, രണ്ട് പഴുത്ത പഴം അരിഞ്ഞത്, അരക്കപ്പ് ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് നേരത്തെ അരിച്ചുമാറ്റി വച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം. കൂടെത്തന്നെ അര ടീസ്പൂൺ ഏലക്കാപ്പൊടി കൂടെ ഇട്ടുകൊടുക്കുക.

ഇനി ഇത് ഒന്നുകൂടെ നന്നായി അരച്ചെടുത്ത് വലിയ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഇനി ഒരു ടീസ്പൂൺ കറുത്ത എള്ള് കൂടെ ഇട്ടു കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക.. ഒരു മണിക്കൂറിനു ശേഷം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. ഇത് പതുക്കെ ഒന്ന് ഇളക്കി മിക്സ് ചെയ്യുക. ഇനി ഇത് ആവിയിൽ വേവിക്കാൻ ആവശ്യമായ ഒരു സ്റ്റീമർ, കുറച്ചു വെള്ളം ചേർത്ത് അടുപ്പത്ത് തിളപ്പിക്കാൻ വെക്കുക. ഇനി ഇഡ്ഡലി തട്ടെടുത്ത് അതിലേക്ക് കുറച്ച് വെണ്ണ പുരട്ടി കൊടുക്കാം. ഇനി ഇഡ്ഡലി തട്ട് സ്റ്റീമറിനു മുകളിലേക്ക് വച്ച് കൊടുക്കാം.. ശേഷം ഇതിലേക്ക് കുറച്ച് എള്ള് വിതറി കൊടുക്കാം. ഇനി ഇതിലേക്ക് പൊങ്ങി വന്നിരിക്കുന്ന മാവ് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക. ശേഷം10 മിനിറ്റ് മീഡിയം ഫ്ലൈമിൽ ആവിയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇനി ഇത് ചൂടോടുകൂടെതന്നെ അടർത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.അപ്പോൾ നമ്മുടെ സോഫ്റ്റും ടേസ്റ്റിയും ആയിട്ടുള്ള അടിപൊളി നാലുമണി പലഹാരം റെഡി.

Read Also :

ഒരടിപൊളി ഇഞ്ചി ചായ, ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചപ്പാത്തിക്കും ചോറിനും അടിപൊളി കറി, മുട്ട ബുർജി ഇങ്ങനെ തയ്യാറാക്കൂ