ചപ്പാത്തിക്കൊപ്പം ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല

Special Potato Capsicum Masala Recipe

About Special Potato Capsicum Masala Recipe :

ചപ്പാത്തിക്കൊപ്പം കൂട്ടാൻ കിടിലൻ ഉരുളകിഴങ്ങ് ക്യാപ്‌സിക്കം മസാല കറി ആയാലോ?

Ingredients :

  • അര ടീ സ്പൂൺ ജീരകം
  • രണ്ട് നുള്ള് കായം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • രണ്ട് പച്ച മുളക്
  • കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി
  • ഒരു ടീസ്പൂൺ മുളക് പൊടി
  • ഒരു ടീസ്പൂൺ മല്ലി പൊടി
  • അര ടീസ്പൂൺ ഗരം മസാല
  • മൂന്നു ഉരുളകിഴങ്ങ്
  • തക്കാളി
  • ക്യാപ്‌സിക്കം
  • ഉപ്പ്, എണ്ണ
Special Potato Capsicum Masala Recipe
Special Potato Capsicum Masala Recipe

Learn How to make Special Potato Capsicum Masala Recipe :

അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അര ടീ സ്പൂൺ ജീരകം ചേർക്കുക. ജീരകം നന്നായി മൂത്ത് വരുമ്പോൾ രണ്ട് നുള്ള് കായം പൊടിച്ചതും ചേർത്ത് മിക്സ്‌ ചെയ്തതിന് ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ട് പച്ച മുളക്, കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടീ സ്പൂൺ മുളക് പൊടി,ഒരു ടീ സ്പൂൺ മല്ലി പൊടി, അര ടീ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ചെറു തീയിൽ നന്നയി മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് കട്ട് ചെയ്ത മൂന്നു ഉരുളകിഴങ്ങ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം അര കപ്പ് ചൂടുവെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.അടുത്തതായി മീഡിയം സൈസിലുള്ള തക്കാളി ചെറുതായി കട്ട് ചെയ്തതും ചേർത്ത് വേവിക്കുക.തക്കാളി നന്നായി വെന്തതിന് ശേഷം കട്ട് ചെയ്ത ക്യാപ്‌സിക്കം, ഉപ്പ് എന്നിവ കൂടെ ചേർത്ത് അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക.ശേഷം സെർവ് ചെയ്യുക.വെന്തതിന് ശേഷം കട്ട് ചെയ്ത ക്യാപ്‌സിക്കം, ഉപ്പ് എന്നിവ കൂടെ ചേർത്ത് അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക.ഇനി ചൂടോടെ വിളമ്പാം.നല്ല ടേസ്റ്റി ഉരുള കിഴങ്ങ് കാപ്സിക്കം മസാല റെഡി.

Read Also :

നാവിൽ വെള്ളമൂറും നത്തോലി ഫ്രൈ

റെസ്റ്റോറന്റ് സ്റ്റൈലിൽ കടലപരിപ്പ് കറി തയ്യാറാക്കാം