റെസ്റ്റോറന്റ് സ്റ്റൈൽ പാലപ്പവും വെജിറ്റബിൾ കറിയും

About Special Palappam Recipie

നമുക്കിന്ന് വ്യത്യസ്ഥമായ രീതിയിൽ ,ഈസിയായി തേങ്ങയൊന്നും ചേർക്കാതെ എങ്ങനെ പാലപ്പം തയ്യാറാക്കാം എന്ന് നോക്കാം.അതിനായി പച്ചരി നാലു മണിക്കൂർ കുതിരാൻ വേണ്ടി വയ്ക്കുക. ഒപ്പം തന്നെ മുക്കാൽ കപ്പ് അവിൽ വെള്ളത്തിൽ കുതിർക്കുക.ശേഷം മുക്കാൽ ടീസ്പൂൺ ഈസ്റ്റ്, ചെറു ചൂടുവെള്ളം, രണ്ട് ടീസ്പൂൺ പഞ്ചസാര എന്നിവ എടുത്ത് വെക്കുക.ശേഷം ഇതിൽ നിന്ന് പകുതി ഈസ്റ്റും പകുതി പഞ്ചസാരയും ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

Ingredients Of Special Palappam Recipie

  • Raw rice -1 1/2 cup Rice flakes -3/4 cup ,Sugar. 2 tsp Yeast. 3/4 tsp Luke warm water Vegetable curry Carrot. 2 Potato. 2 Green chilli. 5 Capsicum. 1/2 Beans. 5 Cauliflower. 1/2 Green peas. 3 tbsp Coconut. 1 cup Fennel seeds. 1 1/2 tsp Cinnamon. 1 piece Pepper powder. 1/4 tsp Turmeric powder. 1/2 tsp Sugar. 3/4 tsp Mustard. 1/2 tsp Red chilli. 3 Curry leaves, salt, coconut oil, water

Learn How To Make Special Palappam Recipie

ഇത് നന്നായി അരച്ച് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അവിൽ, പഞ്ചസാരയുടെയും ഈസ്റ്റിന്റെയും ബാക്കി, ചെറു ചൂടുവെള്ളം എന്നിവ ചേർത്ത് ആ മിക്സിയുടെ ജാറിലേക്ക് തന്നെ ഇട്ട് നന്നായി അരച്ചെടുക്കുക.ഈ അരച്ച മിക്സ് ബൗളിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മൂന്നു മണിക്കൂർ പൊങ്ങാൻ വേണ്ടി മാറ്റിവെക്കുക.3മണിക്കൂറിനു ശേഷം എടുത്തുവെച്ച മാവിൽ ഉപ്പു ചേർത്തു നന്നായി ഇളക്കുക. പാലപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം ഓരോ തവി മാവ് അതിലേക്കു ഒഴിച്ച് കൊടുക്കുക. ഒരു മിനിറ്റ് വേവാൻ വെച്ച ശേഷം എടുത്തു മാറ്റുക. ഇത്രയും ആയിക്കഴിഞ്ഞാൽ സോഫ്റ്റ് പാലപ്പം റെഡി.

ഇനി നമുക്ക് വെജിറ്റബിൾ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി രണ്ട് കാരറ്റ്, രണ്ട് ചെറിയ ഉരുളക്കിഴങ്ങ്, ഒരു കഷ്ണം ക്യാപ്സിക്കം, പച്ചമുളക്, അഞ്ചു ബീൻസ്,ചെറിയ കോളിഫ്ലവർ, 3 ടേബിൾ സ്പൂൺ- ഗ്രീൻപീസ്, തേങ്ങ ചിരകിയത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, പട്ട, കറിവേപ്പില, ഉപ്പ്, പഞ്ചസാര,കടുക്, മൂന്ന് വറ്റൽ മുളക് എന്നിവ എടുക്കുക.വെജിറ്റബിൾ കറി കുക്ക് ചെയ്യാൻ വേണ്ടി ഒരു കുക്കർ എടുത്തു അതിലേക്ക് ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ക്യാപ്സിക്കം, പച്ചമുളക് ഗ്രീൻപീസ്,കറിവേപ്പില, ഉപ്പ് മഞ്ഞൾപ്പൊടി, ബീൻസ്, എന്നിവയെല്ലാം കുക്കറിലേക്ക് ഇട്ട് ഇളക്കി മൂടിവെച്ച് നാല് വിസിൽ അടിയുന്നത് വരെ അടുപ്പത്ത് വെക്കുക. ഇതു വെന്തു വരുമ്പോഴേക്കും തേങ്ങ ചിരകിയത്, പെരുംജീരകം, പട്ട, കറിവേപ്പില, വെള്ളം എന്നിവ ഒഴിച്ച് പേസ്റ്റ് ആകുന്നതു വരെ അരച്ചെടുക്കുക .

ശേഷം നാലു വിസിൽ അടിച്ച ശേഷം കുക്കറിലേക്ക് അടച്ചുവെച്ച് തേങ്ങ പേസ്റ്റ് ഒഴിച്ചുകൊടുക്കുക. ഇത് നന്നായി ഇളക്കിയശേഷം ഇതിലേക്ക് പഞ്ചസാരയും കുരുമുളകു പൊടിയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ഇതെല്ലാം മിക്സ് ചെയ്ത ശേഷം തിളപ്പിച്ചെടുക്കുക.അടുത്തതായി ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒരു പാനിൽ ഒഴിച്ച് അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക.കടുക് പൊട്ടിയ ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്തിളക്കുക. ഇത് തിളച്ച വെജിറ്റബിൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി കൊടുക്കുക. ഇത്രയും ആയിക്കഴിഞ്ഞാൽ അടിപൊളി വെജിറ്റബിൾ കറി റെഡി. നല്ല ടേസ്റ്റി വെജിറ്റബിൾ കറിയും ചൂടു പാലപ്പവും ഇനി ചൂടോടെ വിളമ്പാം.

Also Read :കുട്ടികൾക്കുണ്ടാക്കി കൊടുക്കാം പച്ചപയർ തോരൻ

ചൊറിനൊപ്പം മത്തി കുരുമുളക് ഫ്രൈ കഴിക്കാം