നാവിൽ വെള്ളമൂറും നത്തോലി ഫ്രൈ

Special Netholi Fish Fry Recipe

About Special Netholi Fish Fry Recipe :

ഇനി മുതൽ നത്തോലി വാങ്ങിച്ചാൽ നിങ്ങൾ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ.മീനുകളിൽ ഏറ്റവും നല്ലത് നത്തോലി ആണെന്ന് പറയാറുണ്ട്. നത്തോലി എന്നും കൊഴുവ എന്നും അറിയപ്പെടുന്ന ഈ മീൻ കഴിക്കാൻ ഏറെ രുചികരവും ആണ്. ധാരാളം കാൽസ്യം അടങ്ങിയ നത്തോലി കഴിക്കുന്നത് പല്ലിനും എല്ലിനും വയറിനും ഒക്കെ വളരെ നല്ലതാണ്. സാധാരണ ആയിട്ട് നത്തോലി തേങ്ങ അരച്ച് കറി വയ്ക്കുകയാണ് പതിവ്. എന്നാൽ ഇനി അടുത്ത തവണ നത്തോലി വാങ്ങുമ്പോൾ ഇനി പറയുന്നത് പോലെ വറുത്ത്‌ നോക്കിക്കോളൂ. പിന്നെ ഒരിക്കൽ പോലും നിങ്ങൾ നത്തോലി വാങ്ങിയാൽ മറ്റൊരു രീതിയിലും തയ്യാറാക്കാൻ മുതിരില്ല.

Ingredients :

  • Kozhuva/ Netholi – 1/4 lb
  • Fenugreek Powder – 1/4 tsp
  • Lemon Juice – 1 tbsp
  • Salt
  • Oil – 3 or 4 tbsp
  • Lemon Juice – 1 tbsp
  • Turmeric Powder – 1/4 tsp
  • Red Chilly Powder – 1 to 2 tsp
  • Pepper Powder – 1/4 tsp
Special Netholi Fish Fry Recipe
Special Netholi Fish Fry Recipe

Learn How to make Special Netholi Fish Fry Recipe :

ആദ്യം തന്നെ ആവശ്യമുളള നത്തോലി നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കണം. ഇതോടൊപ്പം ഉള്ള വീഡിയോയിൽ 400 ഗ്രാം നത്തോലി ആണ് കാണിക്കുന്നത്. ഇതിലേക്ക് രണ്ട് സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ കുരുമുളക് പൊടി, അര സ്പൂൺ ഗരം മസാല, അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് കറിവേപ്പില, രണ്ട് സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലത് പോലെ പുരട്ടി വയ്ക്കണം.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം ഈ പുരട്ടി വച്ചിരിക്കുന്ന മീനിനെ ഇതിലേക്ക് ഇട്ട് വറുത്തു കോരി എടുക്കണം. ആദ്യം മീൻ ഇട്ടതിനു ശേഷം വെളിച്ചെണ്ണ തിളക്കുന്നത് വരെ കാത്തു നിൽക്കണം. അതിനു ശേഷം മാത്രം തീ കുറയ്ക്കാൻ പാടുള്ളു. ഈ നത്തോലി ഫ്രൈ ഉണ്ടെങ്കിൽ പിന്നെ ഉച്ചക്ക് വേറെ ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നത്തോലി ഫ്രൈ റെസിപ്പി ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഉള്ളത്. ഇതിലേക്ക് വേണ്ട ചേരുവകളും അളവും എല്ലാം തന്നെ ഇതിൽ കാണിച്ചിട്ടുണ്ട്.

Read Also :

റെസ്റ്റോറന്റ് സ്റ്റൈലിൽ കടലപരിപ്പ് കറി തയ്യാറാക്കാം

പൂപോലെ മൃദുലമായ പാലപ്പം