വെറും മിനിറ്റിൽ ഗോതമ്പ് പൊടി കൊണ്ടൊരു നാലുമണി പലഹാരം

About Special Nalumani Palaharam Recipe :

സ്കൂളും ട്യൂഷനും ഒക്കെ കഴിഞ്ഞ് തളർന്നു വരുന്ന കുട്ടികൾക്ക് എന്താണ് കഴിക്കാൻ കൊടുക്കുക എന്നത് മിക്ക അമ്മമാരെയും കുഴപ്പിക്കുന്ന ഒരു ചിന്തയാണ്. രാവിലെ കാപ്പിക്ക് തയ്യാറാക്കിയത് തന്നെ കൊടുക്കുമ്പോൾ മിക്ക മക്കളുടെയും മുഖം മാറും. പിന്നെ ഉള്ള വഴി ബേക്കറിയിൽ നിന്നും സമൂസയോ വടയോ ഒക്കെ വാങ്ങി നൽകുക എന്നതാണ്.

Learn How to make Special Nalumani Palaharam Recipe :

എന്നാൽ സ്ഥിരമായി ഇതെല്ലാം വാങ്ങി നൽകുക എന്ന് പറഞ്ഞാൽ ആരോഗ്യത്തിന് നല്ലത് അല്ലല്ലോ. അപ്പോൾ പിന്നെ വീട്ടിൽ തന്നെ എന്തെങ്കിലും പലഹാരം ഉണ്ടാക്കി നൽകുക തന്നെ. ഗോതമ്പ് പൊടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. വെറും അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഈ വിഭവം തയ്യാറാക്കാൻ സാധിക്കും. ആദ്യം തന്നെ ഒരു കപ്പ്‌ ഗോതമ്പ് പൊടി എടുക്കുക.ഇതിന് പകരം റവ പൊടിച്ചതോ മൈദയോ ഒക്കെ എടുക്കാം.

Special Nalumani Palaharam Recipe
Special Nalumani Palaharam Recipe

ഇതിലേക്ക് രണ്ട് സ്പൂൺ തേങ്ങ ചിരകിയതും, ആവശ്യത്തിന് പഞ്ചസാരയും ഒരു ഏലയ്ക്കയുടെ കുരു ചതച്ചതും ചേർത്ത് യോജിപ്പിച്ചിട്ട് നല്ല തിളച്ച വെള്ളത്തിൽ കുഴച്ചെടുക്കാം. വീഡിയോയിൽ കാണുന്ന പരുവത്തിൽ വേണം കുഴച്ചെടുക്കാൻ. ഇതിനെ ചെറിയ ഉരുളകൾ ആക്കിയിട്ട് എണ്ണയിൽ വറുത്തു കോരി എടുക്കാം. പുറത്ത് നല്ല ക്രിസ്പിയും അകത്ത് നല്ല സോഫ്റ്റ് ആയ ഈ പലഹാരം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവും.

വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഈ ഗോതമ്പ് ലഡ്ഡു എല്ലാവരും തയ്യാറാക്കി നോക്കാമല്ലോ. ഏലയ്ക്ക ഇഷ്ടമില്ലാത്തവർക്ക് തീർച്ചയായും അത് ഒഴിവാക്കാവുന്നതാണ്. ഈ നാലുമണി പലഹാരം തയ്യാറാക്കാൻ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി.

Read Also :

ക്രിസ്പി മധുരക്കിഴങ്ങു ബജി തയ്യാറാക്കാം

ഹെൽത്തിയായ റാഗിവട, നാലുമണി ചായക്ക് ബെസ്റ്റ്