Special Mathi Curry Recipe :
മീൻ കറി മലയാളികൾ ഭക്ഷണ ക്രമത്തിലെ ഒരു പ്രധാനിയാണ്. മീൻ കറി ഇല്ലാതെ ഒരു ഉച്ചയൂണ് അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല പലർക്കും. എന്നാൽ മീൻ കറിയിൽ തന്നെ പലവിധ വെറൈറ്റികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. അത്തരം ഒരു സ്പെഷ്യൽ വിഭവത്തെ നമുക്ക് പരിചയപ്പെടാം.
ചോറിനും കപ്പയ്ക്കും, പൊറോട്ടക്കും ചപ്പാത്തിക്കും ഒപ്പം എല്ലാം കഴിക്കാൻ സാധിക്കുന്ന ഒരടിപൊളി മീൻ കറിയാണ് ഇന്ന് നമ്മൾ തയ്യാറാക്കുവാൻ പോകുന്നത്. മീൻ കറി അതും മത്തി മുളകിട്ട സ്പെഷ്യൽ മീൻ കറി.
മത്തി മുളകിട്ടത് സ്വദിഷ്ടമായ രുചിയിൽ തയ്യാറാക്കുവാൻ ആദ്യം ചെയ്യേണ്ടത് ഒരു ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. അതിനും ശേഷം ആവശ്യം അനുസരണം ഒരൽപ്പം ചെറിയുള്ളി ചേർത്ത് ഭംഗിയായി മൂപ്പിച്ചു എടുക്കുക. ശേഷം നമ്മൾ ഇതിലേക്ക് ആവശ്യമായി ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ചതക്കുക . ശേഷം ഈ ചതച്ചുവെച്ചവ ചേർത്ത് മൂപ്പിച്ചു വഴറ്റിയെടുക്കുക.
Read Also :
സദ്യ അവിയൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ, രുചി വേറെ ലെവൽ
വീട്ടിൽ തയ്യാറാക്കാം സ്വാദോടെ തക്കാളി മോര് കറി