Special Kerala Fish Curry Recipe : അടുത്ത തവണ മീൻ കറി വയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. മീൻ കറി കഴിക്കാത്തവർ പോലും പ്ലേറ്റ് കാലിയാക്കും.മീൻ കറി പലവിധത്തിൽ ഉണ്ടാക്കാം. തേങ്ങ വറുത്തരച്ചും അല്ലാതെ വെറുക്കാതെ അരച്ചും എല്ലാം കറി വയ്ക്കാറുണ്ട്. എന്നാൽ ചില വീടുകളിൽ മീൻ കറി കൂടാതെ മീൻ വറുത്തത് നിർബന്ധമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഒരു തവണ താഴെ കാണുന്ന വീഡിയോയിൽ പറയുന്ന പോലെ മീൻ കറി ഉണ്ടാക്കി കൊടുത്തു നോക്കൂ. പിന്നെ ഒരിക്കലും മീൻ വറുത്തത് തന്നെ വേണം എന്ന് ഈ കുട്ടികൾ നിർബന്ധം പിടിക്കില്ല. എന്നും വറുത്തതും പൊരിച്ചതും മീൻ കറി കൂട്ടിയും അവർ കഴിക്കാൻ തുടങ്ങും.
ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങാ ചിരകിയത് ചേർക്കണം. ഇതിലേക്ക് അര സ്പൂൺ ജീരകം, ഒരു ചെറിയ കഷ്ണം ഇഞ്ചി, അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളകുപൊടി, മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ ഒരു തക്കാളി അരിഞ്ഞതും രണ്ട് പച്ചമുളകും കുറച്ച് കറിവേപ്പിലയും ഈ തേങ്ങാക്കൂട്ടും കൂടി ചേർത്ത് വെള്ളവും ചേർത്ത് തിളപ്പിക്കണം.
ഒന്നര കപ്പ് വെള്ളത്തിന്റെ ഒപ്പം കാൽ കപ്പ് പുളി വെള്ളം ഇതാണ് വെള്ളത്തിന്റെ കണക്ക്. ഇത് തിളക്കുമ്പോൾ അതിലേക്ക് ഉപ്പും അരക്കിലോ മീനും കൂടി. വീഡിയോയിൽ അരക്കിലോ ആവോലി മീൻ ആണ് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചേർത്തിരിക്കുന്നത്. മീൻ വെന്തതിനു ശേഷം താളിക്കാം. താളിക്കാനായി വെളിച്ചെണ്ണയിൽ 6 ചുവന്നുള്ളി ചെറുതായി അരിഞ്ഞു ചേർക്കുക.
ഇത് മൂത്ത് വരുമ്പോൾ കറിവേപ്പിലയും കൂടെ ചേർക്കാം. ഇത് താളിച്ചത് കഴിഞ്ഞാൽ മീൻ കറി തയ്യാർ.ഒരുപാട് വഴറ്റാനോ വറുക്കാനോ ഒന്നുമില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ മീൻ കറിയുടെ ചേരുവകളും അളവുകളും എല്ലാം അറിയാൻ വീഡിയോ വിശദമായി കാണുമല്ലോ.
Read Also :
എന്തെളുപ്പം! കുമ്പളങ്ങ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
നാരങ്ങയും മാങ്ങയും കിടിലൻ ടേസ്റ്റിൽ ഉപ്പിലിടാം