About South Kerala Style Aviyal Recipe :
അവിയൽ എന്നത് മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.സദ്യ എവിടെയുണ്ടോ അവിടെ അവിയൽ തീർച്ചയായുമുണ്ടാകും. അവിയൽ കേവലം ഒരു സദ്യ കറി എന്നതിനും ഉപരി മലയാളികൾ ഭക്ഷണ ക്രമത്തിൽ തന്നെ പ്രധാനിയാണ്. ഇന്ന് നമുക്ക് എങ്ങനെ സദ്യ സ്പെഷ്യൽ അവിയൽ അതിവേഗത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.
Ingredients :
- ചേന
- ഉരുളകിഴങ്ങ്
- മുരിങ്ങാക്കോൽ
- പച്ച ഏത്തക്ക
- കാരറ്റ്
- തേങ്ങ
- ജീരകം
- പച്ച മുളക്
- മഞ്ഞൾപൊടി
- ഉപ്പ്
Learn How to make South Kerala Style Aviyal Recipe :
ആദ്യമേ ആവശ്യമായവ എടുത്തുവെക്കുക. അവിയൽ തയ്യാറാക്കാൻ ആദ്യമേ ചേന (100 ഗ്രാം )എടുക്കുക. ചൊറിച്ചിൽ ഒഴിവാക്കാനായി ചേന മഞ്ഞൾ വെള്ളത്തിലിട്ടു കഴുകി നീളത്തിൽ അരിഞ്ഞു വെക്കുക.സമാനമായി ചേമ്പും തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞു വെക്കുക.പച്ച ഏത്തക്ക ക്യാരറ്റ് എന്നിവയെല്ലാം അറിഞ്ഞു വെക്കുക.അവിയൽ ഭംഗിയായി തയ്യാറാക്കുവാൻ ആദ്യം ചെയ്യേണ്ടത് അടിവശം കട്ടിയിലുള്ള ഒരു പാത്രത്തിൽ പച്ചക്കറികൾ എല്ലാം ചേർത്ത് ആവശ്യ അനുസരം
വേവിക്കുക.വെള്ളം കൂടി നന്നായി ചേർക്കാൻ ശ്രദ്ധിക്കണം.ഉപ്പ് ഇതിനും ഒപ്പം ചേർക്കുവാനായി മറക്കരുത് ശേഷം തേങ്ങ മഞ്ഞൾ, ജീരകം,പച്ച മുളക് എന്നിവയെല്ലാം മിക്സിയിൽ ഇട്ട് അൽപ്പം വെള്ളം ചേർത്ത് കൊണ്ട് അരഞ്ഞുപോകാതെ ചതച്ചുയെടുക്കുക.ശേഷം ഈ അരപ്പ് പച്ചക്കറി വേവുന്നത് അനുസരിച്ചു അതിലേക്ക് ചേർക്കുക.ശേഷം 5മിനിറ്റിൽ അധികം അടച്ച് വേവിച്ചു എടുക്കുക. ഇതാ ഭംഗിയിൽ സൂപ്പർ ടേസ്റ്റി അവിയൽ റെഡി.ആരും കണ്ടാൽ പോലും ഒരു തവണ കഴിച്ചുപോകുന്ന സ്വാദിഷ്ടമായ സദ്യ സ്പെഷ്യൽ അവിയൽ ഇതാ തയ്യാർ.
Read Also :
വീട്ടിൽ തയ്യാറാക്കാം സ്വാദോടെ തക്കാളി മോര് കറി
ചോറിനു കൂട്ടാൻ അസാധ്യ രുചിയോടെ മോര് രസം