About Simple Quail fry Recipe :
സൽക്കാരത്തിനും മറ്റും എല്ലാ ഫുഡ് ഐറ്റത്തിന്റെ കൂടെയും കൂട്ടാൻ പറ്റുന്ന ഒരു വിഭവമാണ് കാട ഫ്രൈ. എന്നാൽ നമുക്ക് ഈ ടേസ്റ്റി കാട ഫ്രൈ തയ്യാറാക്കിയാലോ?
Ingredients :
- Kaada or Quail – 2 nos
- Kashmiri red chilly powder – 2 tsp
- Ginger garlic paste – 2 tsp
- Turmeric powder – 1/4 tsp
- Garam masala – 1/2 tsp
- Salt to taste
- Coconut oil – 2 cups
- Lemon juice – 1 tsp
- Pepper powder – 1 tsp
- Water – 2 tbsp
Learn How to make Simple Quail fry Recipe :
അതിനായി ആദ്യം നാല് കാട നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക.ഇതിലേക്ക് ചേർക്കാനുള്ള മസാല തയ്യാറാക്കാൻ വേണ്ടി മിക്സിയുടെ ജാറിലേക്ക് ഒരു പിടി മല്ലി ഇല,ആറ് അല്ലി വെളുത്തുള്ളി,രണ്ട് പച്ച മുളക്,ചെറിയ കഷ്ണം ഇഞ്ചി, ഒരു ടീ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ക്രഷ് ചെയ്തെടുക്കുക.ഇതിലേക്ക് രണ്ട് ടീ സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഇത് ഒരു ബൗളിലേക്ക് ഒഴിച്ച് ഒരു ടീ സ്പൂൺ മുളക് പൊടി, ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ആവശ്യത്തിന് ഉപ്പ്,
രണ്ട് ടീ സ്പൂൺ കോൺഫ്ളർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് കാട ചേർത്ത് നന്നായി എല്ലാ ഭാഗത്തും മസാല പിടിക്കുന്ന രീതിയിൽ പുരട്ടുക.ശേഷം അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക.അടുത്തതായി എണ്ണ ചൂടാക്കി അതിലേക്ക് മസാല പുരട്ടിയ കാട ഇട്ട് മീഡിയം തീയിൽ മൊരിച്ചെടുക്കുക.ഇതേ പോലെ എല്ലാം വറുത്തു കോരിയതിന് ശേഷം കുറച്ച് കറിവേപ്പില, മൂന്ന് പച്ച മുളക് എന്നിവ എണ്ണയിൽ ഇട്ട് വറുത്ത് ഡെക്കറേറ്റ് ചെയ്യാം.നല്ല കിടിലൻ രുചിയിൽ കട ഫ്രൈ റെഡി.
Read Also :
ഒരു ടേസ്റ്റി തക്കാളി ചട്നി തയ്യാറാക്കാം
നിമിഷ നേരംകൊണ്ട് സോഫ്റ്റ് ഇഡലി