കുട്ടികൾക്കുണ്ടാക്കി കൊടുക്കാം പച്ചപയർ തോരൻ

About Simple Payar Thoran

പച്ച പയർ കൊണ്ട് ഒരു സ്വാദിശ്ടമായ പയർ തോരൻ നമുക്ക് ഇന്ന് തയാറാക്കിയാലോ. പയർ എത്രത്തോളം ശരീരത്തിനു നല്ലതാണ് എന്നത് നമുക്കെല്ലാം അറിയാം.അതിനാൽ തന്നെ വീട്ടിൽ വിളയുന്ന പയർ കൊണ്ട് ഒരു പയർ തോരൻ കുറഞ്ഞ സമയത്തിലുണ്ടാക്കാം.

Ingredients Of Simple Payar Thoran

  • പയർ – 3 കപ്പ്
  • വെളുത്തുള്ളി
  • ജീരകം – 1/2 ടീസ്പൂൺ
  • തേങ്ങാ – 1 കപ്പ്
  • ഉണക്കമുളക്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • അരി – 1 ടീസ്പൂൺ
  • സവാള – 3/4 കപ്പ്
  • ഉണക്കമുളക് – 3
  • കറിവേപ്പില
  • എണ്ണ
  • വെള്ളം
  • ഉപ്പ്

Learn How To Make Simple Payar Thoran

ആദ്യമേ ആവശ്യമായ പയർ എല്ലാം കൂടി എടുത്തു ഒരു പാനിൽ എടുക്കണം.അതിന്റെ നടുവിലേക്ക് അൽപ്പം വെളുത്തുള്ളിയും അതിനും ഒപ്പം അൽപ്പം ജീരകവും ( നന്നായി ചതച്ചതും ) കൂടാതെ തേങ്ങയും, നന്നായി ചതച്ച മുളകും, ഉപ്പും, മഞ്ഞൾപ്പൊടിയും, അൽപ്പം വെള്ളവും എല്ലാം ചേർത്ത് ഒരു മീഡിയം റേഞ്ച് മാത്രം തീയിൽ ഇട്ടു കൊടുത്തു കൊണ്ട് നല്ലപോലെ വേവിക്കുക.ഇനി പയർ നന്നായി വെന്തുകൂടി കഴിഞ്ഞ് ആ പാത്രം തുറന്ന് ഇളകി വെള്ളം തോർത്തിയെടുക്കാൻ മറക്കല്ലേ.

ഇനിയാണ് നമ്മൾ വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുന്ന കാര്യം ചെയ്യേണ്ടത്. ശേഷം അതിൽ തന്നെ നമ്മൾ എടുത്തു വെച്ച അരിയും പൊട്ടിക്കുക.
പിന്നീട് ഉണക്കമുളക്കും ഉള്ളിയും കൂടാതെ കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുത്തു കൊണ്ട് വഴറ്റിയെടുത്തു വെന്ത പയർ കൂടി ഇതിനും ഒപ്പം ചേർത്ത് നല്ലപോലെ ആവി പുറത്തേക്ക് വരുമ്പോൾ തീ അണയ്ക്കാം. ഇതാ ഉച്ചക്കും രാത്രിയിലും എല്ലാം ചൊറിനും ഒപ്പം കഴിക്കാൻ കഴിയുന്ന രുചികരമായ പച്ച പയർ തോരൻ റെഡി.

Also Read :കറിയൊന്നും വേണ്ട ബ്രേക്ക്‌ ഫാസ്റ്റിന് മുട്ട ദോശ തയ്യാറാക്കാം

നെയ്മീൻ ഇതുപോലെ ഒന്നു പൊരിച്ചുനോക്കൂ ,നെയ്മീൻ ഫ്രൈ തയ്യാറാക്കാം