രാവിലെ വെറും 2 മിനിട്ട് കൊണ്ട് അടിപൊളി പലഹാരം | Simple Muttayappam Recipe
About Simple Muttayappam Recipe
എല്ലാ ദിവസവും വീട്ടിൽ ഒരു പോലെ പ്രഭാത ഭക്ഷണങ്ങൾ തയ്യാറാക്കി മടുത്തവരാണ് നമ്മൾ. ബ്രേക്ക് ഫാസ്റ്റ് ഒരേ ടൈപ്പ് ആകുമ്പോൾ അത് നമ്മളിലെ ആ രുചി ഇഷ്ടം നഷ്ടമാക്കും. എന്നും ബ്രേക്ക് ഫാസ്റ്റ് ആയി ദോശ, ഇഡ്ഡലി,പുട്ട് എന്നിവ മാത്രം കഴിച്ച് മടുത്തവർക്ക് വേണ്ടി ഇതാ ഒരടിപൊളി സ്പെഷ്യൽ വിഭവം പരിചയപ്പെടാം. എന്നും ഒരുപോലെ ബ്രേക്ക് ഫാസ്റ്റ് നടക്കുന്നവർക്ക് തീർച്ചയായും വീട്ടിൽ പരീക്ഷിച്ചു നോക്കാൻ കഴിയുന്ന ഒരു വ്യത്യസ്തമായിട്ടുള്ള വിഭവമാണ് മുട്ടയപ്പം . ഈ ഒരു വെറൈറ്റി മുട്ടയപ്പം ഉറപ്പാണ് എല്ലാവർക്കും ഇഷ്ടമാകും.
ഈ മുട്ടയപ്പം പ്രധാനമായും കണ്ണൂർ ഭാഗങ്ങളിൽ ഉണ്ടാക്കിവരുന്നതായ സ്പെഷ്യൽ പലഹാരം കൂടിയാണ്.ഈ ഒരു പലഹാരം നമ്മുടെ കുട്ടികൾക്കും അതുപോലെ മുതിർന്നവർക്കും തന്നെ വളരെയധികം ഇഷ്ടപ്പെടും.മുട്ടയപ്പം എങ്ങനെ എളുപ്പം ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി തന്നെ ഇവിടെ മനസ്സിലാക്കാം.
Learn How To Make Simple Muttayappam Recipe
ആദ്യമേ പറയട്ടെ ഈ ഒരു ടേസ്റ്റി മുട്ടയപ്പം തയ്യാറാക്കുവാനായി ആവശ്യമായിട്ടുള്ള എല്ലാ ചേരുവകളും തന്നെ എടുത്തു വെക്കുക. ആദ്യമേ രണ്ടു കപ്പ് അളവിൽ പച്ചരി, ഒരു കപ്പ് ചോറ്, ആവശ്യമായ ഉപ്പ്, ഒന്നേമുക്കാൽ ഗ്ലാസ് അളവിൽ വെള്ളം, വറുത്തെടുക്കാൻ പാകത്തിൽ നമുക്ക് ആവശ്യമായ എണ്ണ ഇത്രയും നമ്മൾ ആദ്യമേ എടുക്കേണ്ട സാധനങ്ങളാണ്. ആദ്യം തന്നെ പച്ചരി നന്നായി വൃത്തിയാക്കി കഴുകി 2 മണിക്കൂറോളം നേരം ഭംഗിയായി കുതിരാൻ പാകത്തിലായി നമ്മടെ വെള്ളത്തിൽ ഇട്ട് വയ്ക്കുക.ശേഷം രാവിലെയാണ് വീട്ടിൽ മുട്ടയപ്പം നമ്മൾ തയ്യാറാക്കുന്നത് എങ്കിൽ രാത്രി തന്നെ ആവശ്യമായിട്ടുള്ള അരി കുതിർതാക്കാൻ ഇട്ടു വെക്കാം.
ശേഷം പിറ്റേദിവസം രാവിലെ അരിയിലെ തന്നെ വെള്ളമെല്ലാം തന്നെ പൂർണ്ണമായി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് അതെല്ലാം ഇട്ടുകൊടുക്കുക.ഒപ്പം അരിയോടൊപ്പം ഒരു കപ്പ് അളവിൽ ചോറും കൂടാതെ ആവശ്യത്തിന് ഉപ്പും,വെള്ളവും എല്ലാം ചേർത്ത് കൊണ്ട് പേസ്റ്റ് രൂപത്തിൽ അതിനെ അരച്ചെടുക്കുക.ശേഷം ഏകദേശം ഇഡ്ഡലി മാവിന്റെ പാകത്തിന്റെ കൺസിസ്റ്റൻസിയിലാണ് ഈ ഒരു മാവ് വേണ്ടത്. എന്നാൽ ഇഡലി മാവ് പുളിപ്പിച്ച് എടുക്കുന്നതു പോലെ ഈയൊരു മാവ് പുളിപ്പിക്കേണ്ട ആവശ്യം ഒട്ടും തന്നെ വരുന്നില്ല എന്നതാണ് സത്യം. അതോടെ നമുക്ക് മാവ് അരച്ച ഉടനെ തന്നെസമയം കളയാതെ മുട്ടയപ്പം തയ്യാറാക്കി തന്നെ എടുക്കാവുന്നതാണ്.
ഇനിയാണ് ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വറുത്തെടുക്കാൻ ആവശ്യമായിട്ടുള്ള എണ്ണയൊഴിച്ച് അതിലേക്ക് കൊടുക്കേണ്ടത് .എണ്ണ നന്നായി തിളച്ച് തന്നെ തുടങ്ങുമ്പോൾ ശേഷം അതിലേക്ക് ഒരു സ്പൂൺ അളവിൽ കൂടി മാവൊഴിച്ചു തന്നെ കൊടുക്കുക.ഇങ്ങനെ ചെയ്യുമ്പോൾ പൂരി പൊന്തുന്നത് പോലെ മുട്ടയപ്പം എണ്ണയിൽ കിടന്ന് പൊന്തി പൊന്തി വരുന്ന കാഴ്ച കാണാൻ കഴിയും.
ശേഷം നമ്മൾ ഈ ഒരു മുട്ടയപ്പത്തിന്റെ തന്നെ രണ്ടുവശവും വളരെ നല്ലതുപോലെ വെന്ത് കൃസ്പ്പായിതന്നെ തുടങ്ങുമ്പോൾ അതിനെ എണ്ണയിൽ നിന്നും പൂർണ്ണമായി എടുത്ത് മാറ്റാവുന്ന പോലെയാണ്. ഇതാ എന്തിനോടും,മസാല കറികളോടൊപ്പം അടക്കം കഴിക്കാൻ സാധിക്കുന്ന തായ രീതിയിൽ വളരെ അധികം രുചികരമായ ഒരു സൂപ്പറായിട്ടുള്ള പലഹാരം തയ്യാർ.ഈ വീഡിയോ വിശദമായി തന്നെ കാണാൻ മറക്കല്ലേ.
Also Read:ഇതാ ഒരു സ്പെഷ്യൽ പാലപ്പം റെസിപ്പി
മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ