മത്തി പെരട്ട് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ

About Simple Mathi Recipe

മത്തി ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. മത്തി കറിയും വറുത്തതും എല്ലാം എല്ലാവരും കഴിച്ചിട്ടുണ്ടാവും. ഏറെ രുചികരമായ മത്തി എല്ലാവർക്കും ഇഷ്ടമുള്ള ഒരു മത്സ്യമാണ്. എന്നാൽ നിങ്ങളിൽ എത്രപേർ മത്തി പെരട്ട് കഴിച്ചിട്ടുണ്ട്? വളരെ എളുപ്പമാണ് മത്തി പെരട്ട് തയ്യാറാക്കാൻ. അപ്പോൾ കുക്കറിൽ ആയാലോ? എത്ര എളുപ്പമാണ് അല്ലേ.

Learn How To Make Simple Mathi Recipe

650 ഗ്രാം മത്തി വെച്ചിട്ട് പെരട്ട് ഉണ്ടാക്കുന്ന വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്. അതിനായി ഈ മീന് നല്ലതുപോലെ കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കണം. അതിനുശേഷം ഇതിലേക്ക് ചേർക്കാനുള്ള കൂട്ട് തയ്യാറാക്കണം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് 10 അല്ലി വെളുത്തുള്ളിയും മൂന്ന് ചെറിയ കഷണം ഇഞ്ചിയും രണ്ട് പച്ചമുളകും അര ടീസ്പൂൺ പെരുംജീരകവും രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആരോ ഏഴോ സ്പൂണ് വെള്ളവും അല്പം കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം.

ഇതിനെ കഴുകി വരഞ്ഞു വച്ചിരിക്കുന്ന മത്തിയിൽ പുരട്ടി വയ്ക്കാം.ഒരു കുക്കറിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ഇതിലേക്ക് നാല് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കാം. അതിനുശേഷം ധാരാളം കറിവേപ്പില ഇട്ടിട്ട് അതിന്റെ പുറത്ത് മീൻ നിരത്താം. ഇതിലേക്ക് പുളി വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം കറിവേപ്പിലയും ഇട്ട് അടയ്ക്കാം.

ഇതിനെ മീഡിയം തീയിൽ ഒരു വിസിൽ വരുന്നതുവരെ വയ്ക്കാം. അതിനുശേഷം ഇത് ഓഫ് ചെയ്തിട്ട് പ്രഷർ പോകുന്നതു വരെ കാത്തിരിക്കാം.നല്ല രുചികരമായ കുക്കർ മത്തി പെരട്ട് തയ്യാർ. ഒരിക്കൽ മത്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും നിങ്ങൾ മത്തി ഉപയോഗിച്ച് വേറൊരു വിഭവം തയ്യാറാക്കില്ല.Video Credit :Thrissur Spice World

Also Read :കുട്ടികൾക്ക് ഇഷ്ടപെടുന്ന ഐറ്റം ഇതാ : ചീസ് ഓംലെറ്റ് റെസിപ്പി

ദോശക്കും ഇഢലിക്കും ഉള്ളിമുളക്‌ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ