കോവയ്ക്ക ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

About Simple Kovakka Roast

പലർക്കും ഇഷ്ടമില്ലാത്ത ഒരു സാധനമാണ് കോവയ്ക്ക. കോവയ്ക്ക പച്ചയ്ക്ക് കഴിച്ചാൽ പോലും പലരും അത് കറി ആയിട്ട് വച്ചാൽ കഴിക്കില്ല. ചിലർക്ക് ആകട്ടെ കോവയ്ക്ക മെഴുക്കുപുരട്ടി ആക്കിയാൽ മാത്രമാണ് ഇഷ്ടം. എന്നാൽ കോവയ്ക്ക വേണ്ട എന്ന് പറഞ്ഞു നടന്നിരുന്നവർ പോലും ഇനി സ്ഥിരമായിട്ടും കോവയ്ക്ക വേണം എന്ന് പറയിപ്പിക്കുന്ന ഒരു വിഭവമാണ് .

Learn How To Make Simple Kovakka Roast

ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കണം. ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം. അതിനുശേഷം ഇതിലേക്ക് നാലോ അഞ്ചോ വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞതും കൂടി ചേർത്ത് വഴറ്റണം. അതോടൊപ്പം ഒരു സവാള ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ കുറച്ചു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റാം. ഇത് ഏകദേശം ആവുമ്പോൾ ഇതിലേക്ക് പച്ച കോവയ്ക്ക ചതച്ചത് ചേർക്കാം. അരിഞ്ഞു ചേർക്കുന്നതിനേക്കാൾ ചെറുതായി ചതച്ചു ചേർക്കുന്നതാണ് രുചികരം

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു കഷണം ശർക്കരയും ഉപ്പും ഒരു കപ്പ് വെള്ളവും കൂടി ചേർക്കാവുന്നതാണ്. ഈ കോവയ്ക്ക വെന്തു വരുമ്പോൾ ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ചെറിയ ജീരകവും ചേർത്ത് ഇളക്കണം. ഇതിന്റെ എല്ലാം പച്ചമണം മാറിയതിനുശേഷം ഒരു നെല്ലിക്ക വലിപ്പത്തിലെ പുളി പിഴിഞ്ഞത് ചേർക്കണം. ഇതെല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ചിട്ട് വെള്ളം വറ്റുന്നത് വരെ കാത്തിരിക്കാം. അവസാനമായി ഒരു നുള്ള് കായപ്പൊടിയും കൂടി ചേർത്താൽ നല്ല രുചികരമായ കോവയ്ക്ക റോസ്റ്റ് തയ്യാർ.

അപ്പോൾ ഇനി അടുത്ത തവണ പച്ച കോവയ്ക്ക കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. നല്ല അടിപൊളി രുചിയിൽ കോവയ്ക്ക റോസ്റ്റ് തയ്യാറാക്കി നൽകിയാൽ അന്നത്തെ ദിവസം കൂടുതൽ ചോറ് ചിലവാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Also Read :മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഈ നാടൻ രസം എളുപ്പം ഉണ്ടാക്കി നോക്കൂ