പച്ച ഏത്തക്കായയുണ്ടോ അടിപൊളി കറി റെഡി
Simple Chemmeen Curry Recipe : ഒരു ഇടയ്ക്ക് എല്ലാവർക്കും പുതിയ വിഭവങ്ങളോടായിരുന്നു താല്പര്യം കൂടുതൽ. എന്നാൽ ഇപ്പോൾ പലരും പടമയിലേക്ക് മടങ്ങാൻ ആണ് താല്പര്യപ്പെടുന്നത്. അങ്ങനെയുള്ള ഒരു വിഭവമാണ് ഇവിടെ താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണിക്കുന്നത്. വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഇത്. പണ്ടത്തെ കാലത്ത് വീടുകളിൽ ചോറിന്റെ ഒപ്പം കഴിക്കാൻ ഉണ്ടാക്കിയിരുന്ന ഈ കറി വലിയവർക്കും ചെറിയ കുട്ടികൾക്കും ഒരു പോലെ പ്രിയപ്പെട്ടത് ആയിരുന്നു.
രണ്ട് പപ്പടവും അച്ചാറും ഈ ഒരു കറിയും മതി വയറു നിറയെ ചോറുണ്ണാൻ. ആദ്യം തന്നെ രണ്ട് പച്ച ഏത്തക്കായ എടുത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞ് വെള്ളത്തിൽ ഇടുക. രണ്ട് പച്ചമുളക് മൂന്നോ നാലോ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഉപ്പും അല്പം മുളകുപൊടിയും മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് കുക്കറിൽ വയ്ക്കുക. രണ്ട് വിസിൽ വരെ വെന്തതിനുശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഒരു മിക്സിയുടെ
ജാറിൽ കുറച്ച് തേങ്ങയും വെളുത്തുള്ളിയും ഉള്ളിയും ജീരകവും വെള്ളവും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കണം. കുക്കറിൽ വേവിച്ചു വെച്ചിരിക്കുന്നവയുടെ ഒപ്പം തേങ്ങ അരച്ച കൂട്ടും ചേർക്കുക. ഇത് നല്ലതുപോലെ തിളച്ചതിനുശേഷം ആണ് നമ്മുടെ സ്പെഷ്യൽ ഐറ്റം ഇടുന്നത്. അതിനായി മറ്റൊരു ബൗളിൽ കുറച്ച് ചെമ്മീൻ എടുക്കുക. ഇതിനെ നല്ലതുപോലെ മൂന്നോ നാലോ വെള്ളത്തിൽ കഴുകണം.
ഈ കഴുകിയ ചെമ്മീനിനെ ഒന്ന് വറുത്തതിനു ശേഷം തിളപ്പിച്ച സാധനങ്ങളുടെ കൂട്ടത്തിൽ ചേർക്കണം. വെളിച്ചെണ്ണയിൽ അല്പം പുള്ളിയും വെളുത്തുള്ളിയും വറ്റൽമുളകും കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിച്ചിട്ട് ഈ കറിയിലേക്ക് ചേർത്ത് താളിച്ചാൽ നമ്മുടെ കറി തയ്യാർ.ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഈ കറിയുടെ ചേരുവകളും അളവുകളും കൃത്യമായി പറയുന്നുണ്ട്.
Read Also :
നാരങ്ങയും മാങ്ങയും കിടിലൻ ടേസ്റ്റിൽ ഉപ്പിലിടാം
മുട്ട ഇരിപ്പുണ്ടോ? പെട്ടെന്ന് തയ്യാറാക്കാം അടിപൊളി ലഞ്ച്