ഒട്ടും തന്നെ ഒട്ടിപ്പിടിക്കാത്ത സേമിയ ഉപ്പുമാവ് ഉണ്ടാക്കി നോക്കിയാലോ

About Semiya Uppumavu Breakfast

സേമിയ ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ തന്നെ പല കുട്ടികളുടെയും മുഖം ചുളിയും. കുട്ടികളുടെ മാത്രമല്ല ചില മുതിർന്നവരുടെയും നെറ്റി ചുളുന്നത് ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ ആണ്. അതും സേമിയ ഉപ്പുമാവ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒട്ടിപ്പിടിച്ചിരിക്കുന്നു, കട്ടിയായിരിക്കുന്നു എന്നിവയാണ് പ്രധാനമായും സേമിയ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കേൾക്കുന്ന പരാതികൾ.എന്നാൽ ഇനിമുതൽ നിങ്ങൾ സേമിയ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഈ പരാതികൾ ഒന്നും തന്നെ ഉണ്ടാവില്ല. അതിന് നിങ്ങളെ സഹായിക്കുന്ന വീഡിയോ ആണ് ഇതോടൊപ്പം കൊടുത്തിട്ടുള്ളത്. ഇതിൽ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കാതെ ഇരിക്കാനുള്ള സൂത്രവിദ്യ കാണിക്കുന്നുണ്ട്.

Learn How To Make Semiya Uppumavu Breakfast

ആദ്യം തന്നെ ഒരു സ്പൂൺ നെയ്യിൽ ഒരു കപ്പ് സേമിയ നല്ലതു പോലെ വറുത്തെടുക്കണം. അഥവാ വറുത്ത സേമിയ ആണ് എടുക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അതിനുശേഷം മൂന്ന് കപ്പ് വെള്ളവും ഉപ്പും അൽപ്പം മാത്രം എണ്ണയും ചേർത്ത് തിളപ്പിച്ചിട്ട് അതിലേക്ക് ഈ സേമിയ ചേർക്കണം. ഇങ്ങനെ വേവിച്ചു കഴിഞ്ഞാൽ ഉപ്പുമാവ് കട്ടിയാവുകയില്ല.

ഇതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് കടുകും വറ്റൽമുളകും അര സ്പൂൺ ഉഴുന്നും കൂടി പൊട്ടിക്കുക. ഉഴുന്ന് മൂത്തതിനു ശേഷം കറിവേപ്പിലയും പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും സവാള ചെറുതായി അരിഞ്ഞതും കൂടി ചേർക്കാം. ഇത് ഏകദേശം വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് ക്യാരറ്റ്, ഉരുളക്കിഴങ്ങ് ബീൻസ് എന്നിവ ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് വഴറ്റാം.

ഒരല്പം മാത്രം ഉപ്പ് ചേർക്കുക. ഇതിനെ മൂന്നു മിനിറ്റ് എങ്കിലും അടച്ചുവച്ച് വേവിച്ചതിനുശേഷം ആവശ്യമെങ്കിൽ മഞ്ഞൾപൊടിയും ചേർക്കാം. അതിനുശേഷം ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സേമിയയും നാളികേരം ചിരകിയതും വേണമെങ്കിൽ നാരങ്ങാനീരും ചേർത്ത് യോജിപ്പിക്കാം. അടിപൊളി രുചിയിൽ ഒട്ടിപ്പിടിക്കാത്ത സേമിയ ഉപ്പുമാവ് തയ്യാർ.

Also Read :മോര് കാച്ചിയത് ഇഷ്ടമല്ലേ ,ഇങ്ങനെ തയ്യാറാക്കി നോക്കൂ 

സുഖിയൻ രുചി കൂട്ടാൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കൂ