27 വർഷത്തിന് ശേഷം സുധിക്ക് ഇത്രയും വലിയ മാറ്റമോ; ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി!! മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷത്തിൽ ശരത് പ്രകാശ്!!…

Sarat Prakash with Mammootty Viral.

Sarat Prakash with Mammootty Viral

ചിത്രത്തിലെ ഗാനങ്ങളും തമാശകളുംമെല്ലാം ഇക്കാലത്തും ആളുകൾ ഏറെ ആസ്വദിക്കുന്നുണ്ട് .ചിത്രത്തിലെ പ്രധാന വേഷങ്ങളിലായി എത്തുന്ന രണ്ടു കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല.ഇപ്പോഴിതാ 27വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മകനായി അവതരിപ്പിച്ച ശരത് പ്രകാശ് മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.”മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം ഉണ്ട്.

മമ്മൂക്ക തോളിൽ തട്ടി പ്രിവിലേജ് എന്ന് പറഞ്ഞ ആ നിമിഷത്തിലെ വികാരം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തതാണ്” എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്ക് വെച്ച് കൊണ്ട് ശരത് ലാൽ കുറിച്ചത്.ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ശരത് ബാലതാരമായി തിളങ്ങിയിരുന്നു. അന്നത്തെ കുഞ്ഞു പയ്യന്റെ പുതിയ രൂപത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് 27 വർഷങ്ങൾക്ക് ശേഷവും ചെറുപ്പമായിരിക്കുന്ന മമ്മൂട്ടിയെ ആണ്.താരത്തിന്റെ സൗന്ദര്യത്തിനെ വാനോളം പുകഴ്ത്തി നിരവധി ആരാധകരാണ് കമന്റ്‌ ബോക്സിൽ അണിനിരക്കുന്നത്.

താരം ഇടുന്ന ഡ്രസുകളും വാച്ചുകളും വരെ ട്രെൻഡിംഗ് ആകാറുണ്ട്.സോഷ്യൽ മീഡിയ എന്നും ആഘോഷമാക്കിയിട്ടുള്ള താരമാണ് മമ്മുക്ക. സൂപ്പർ താരത്തിന്റെ പുതിയ സ്റ്റിലുകളടക്കം നിമിഷ നേരംകൊണ്ട് ആരാധകർക്കിടയിൽ കയറി കൊളുത്താറുണ്ട്.പ്രായം വെറും സംഖ്യകൾ മാത്രമാണെന്ന് മുൻപും മമ്മൂക്ക തെളിയിച്ചിട്ടുണ്ട്. എന്തായാലും ശരത് പോസ്റ്റ് ചെയ്ത പുതിയ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ സിനിമതാരം ആണ് മമ്മൂട്ടി. Sarat Prakash with Mammootty Viral.

Read More : ചക്കപ്പഴം ടീമിലെ അശ്വതി ടീച്ചറും കുട്ടികളുടെയും പോസ്റ്റ് വളരെ അധികം ശ്രദ്ധിക്കപ്പെടുന്നു; നിരവധി ആരാധകരും കമന്റുമായി രാഗത്ത്!!….