വീട്ടിൽ തന്നെ ഈസി റോസ് മിൽക്ക് തയ്യാറാക്കാം

Quench your thirst with our homemade Rose Milk recipe! Enjoy the delightful combination of creamy milk infused with the fragrant essence of roses, creating a refreshing and delightful beverage to savor anytime.

About Rose Milk at home Recipe :

സാധാരണ നമ്മുടെ വീടുകളിൽ ആരെങ്കിലും ഒക്കെ വിരുന്നു വന്നാൽ ചായയോ കാപ്പിയോ ഒക്കെ കൊടുക്കുക പതിവാണ് അല്ലെ. ഇനി ഇപ്പോൾ ചൂട് കാലം ആണെങ്കിലോ എന്തെങ്കിലും ജ്യൂസോ ഷേക്കോ ഉണ്ടാക്കി കൊടുക്കും. എന്നാൽ എല്ലാവരും ചെയ്യുന്നത് പോലെ നമ്മളും ചെയ്‌താൽ പിന്നെ എന്താ രസം? അതു കൊണ്ട് അടുത്ത തവണ ആരെങ്കിലും വീട്ടിലേക്ക് വരുമ്പോൾ ഉണ്ടാക്കി കൊടുക്കാനായി നമുക്ക് റോസ് മിൽക്ക് തയ്യാറാക്കാം.

Ingredients :

  • ഒരു ഗ്ലാസ്‌ വെള്ളം
  • ഒന്നര ഗ്ലാസ്‌ പഞ്ചസാര
  • റോസ് വൈറ്റ് എസ്സെൻസ്
  • ഒരു നുള്ള് റെഡ് കളർ
  • റോസ് വാട്ടർ
  • പാൽ
Rose Milk at home Recipe
Rose Milk at home Recipe

Learn How to Make Rose Milk at home Recipe :

വല്ല സ്‌ക്വാഷ് വാങ്ങി വച്ചാൽ അതല്ലേ എളുപ്പം എന്നല്ലേ ചിന്തിക്കുന്നത്. എന്നാൽ അതു പോലെ തന്നെ എളുപ്പമാണ് റോസ് മിൽക്ക് തയ്യാറാക്കാനും. വളരെ എളുപ്പത്തിൽ റോസ് മിൽക്ക് ഉണ്ടാക്കുന്ന രീതി താഴെ കാണുന്ന വീഡിയോയിൽ ഉണ്ട്. ഇപ്പോഴത്തെ കാലത്ത് മിക്കവാറും വിരുന്നുകാരും വിളിച്ചിട്ട് ആണ് വരുക. ഒരു ഗ്ലാസ്‌ വെള്ളവും ഒന്നര ഗ്ലാസ്‌ പഞ്ചസാരയും കൂടി ചേർത്ത് നല്ലത് പോലെ തിളപ്പിക്കണം. തീ അണച്ചിട്ട് റോസ് വൈറ്റ് എന്ന എസ്സെൻസും ഒരു നുള്ള് റെഡ് കളറും ചേർക്കണം. ഈ റോസ് വാട്ടർ തയ്യാറാക്കി വച്ചാൽ വിരുന്നുകാർ വരുമ്പോൾ റോസ്

മിൽക്ക് ഉണ്ടാക്കി കൊടുക്കാൻ എളുപ്പമാകും. ഒരു ഗ്ലാസിൽ കുറച്ച് റോസ് വാട്ടറും പാലും ചേർക്കുകയേ വേണ്ടൂ. നല്ല നിറവും ഫ്ലേവറും ഉള്ള ഈ റോസ് മിൽക്ക് വരുന്നവർക്ക് തീർച്ചയായും ഇഷ്ടമാവും. കണ്ടില്ലേ എത്ര എളുപ്പമാണ് ഇത് തയ്യാറാക്കാൻ എന്ന്. വിരുന്നുകാർക്ക് മാത്രമല്ല കേട്ടോ. വീട്ടിലുള്ളവർക്കും ഉണ്ടാക്കി കൊടുക്കാം. പാൽ കുടിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ. അവർ വീണ്ടും വീണ്ടും പാലിന് വേണ്ടി നിങ്ങളുടെ പിന്നാലെ നടക്കും. ഇത് ഉണ്ടാക്കാൻ വേണ്ടുന്ന അളവും കാര്യങ്ങളും ഒക്കെ വീഡിയോയിൽ ഉണ്ട്.

Read Also :

നല്ല ഒന്നാന്തരം മീൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കിയാലോ

കോഴിക്കോടൻ സ്പെഷ്യൽ നാടൻ മത്തി മുളകിലിട്ടത് ഇങ്ങനെ തയ്യറാക്കി നോക്കൂ