ഹോട്ടൽ സ്റ്റൈലിലുള്ള പൊരിച്ച മീൻ ഒന്ന് ഉണ്ടാക്കി നോക്കിയാലോ; ഇതാണ് പൊരിച്ച മീനിന്റെ രഹസ്യം!

Restaurant Style Easy Fish Fry Recipe.

Restaurant Style Easy Fish Fry Recipe

ഹോട്ടൽ സ്റ്റൈലിലുള്ള പൊരിച്ച മീൻ ആണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വളരെ ടേസ്റ്റിയും അതുപോലെ ഈസിയും ആയ റെസിപ്പി ആണിത്. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും എന്നാൽ അതൊന്നും വേണ്ട ഇതൊന്ന് ഉണ്ടാക്കി നോക്കൂപിന്നെ ഇതിന്റെ രുചി മറക്കില്ല നിങ്ങൾ. പൊരിച്ച മീനിനെ ആവശ്യമായ ചേരുവകൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) മീൻ
2) വെളുത്തുള്ളി – 2 Tsp
3) ചെറുള്ളി – 2 Tsp
4) കറിവേപ്പില
5) ഇഞ്ചി – 1 Tsp
6) പെരുജീരകം – 1 Tsp
7) മുളക്പൊടി – 1 Tsp
8) മഞ്ഞപ്പൊടി – 1/2 Tsp
9) വിനാഗിരി
10) വെളിച്ചെണ്ണ
11) ഉപ്പ്

How to make fish fry

ഹോട്ടൽ സ്റ്റൈലിലുള്ള പൊരിച്ച മീൻ ഉണ്ടാക്കുന്നവിധം ആദ്യം ഒരു മിക്സിലേക്ക് വെളുത്തുള്ളി, ചെറുള്ളി, കറിവേപ്പില, ഇഞ്ചി, പെരുജീരകം ഇവ എല്ലാം ചേർത്ത് നന്നായി മിക്സിലേക്ക് ചേർത്ത് അടിച്ചെടുക്കുക. മിക്സ് ചെയ്‌ത പേസ്റ്റ് മുളക്പൊടി, മഞ്ഞപൊടി, വിനാഗിരി, വെളിച്ചെണ്ണ അതുപോലെ ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് പേസ്റ്റ് മീനിലേക്ക് ചേർത്ത് പുരട്ടി വയ്ക്കാം.

ഇനി ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുപ്പോ അതിലേക്ക് മിക്സ് ചെയ്ത മീൻ ചേർക്കുക നന്നായി പൊരിച്ച് എടുക്കാം. നന്നായി പൊരിച്ച് എടുത്ത മീൻ നീങ്ങി അതിലേക്ക് ഈ മിക്സ് ചേർത്ത് ചൂടാക്കി എടുക്കാം. വളരെ ടേസ്റ്റിയും അതുപോലെ ഈസി ആയ ഹോട്ടൽ സ്റ്റൈൽ മീൻ വറുത്തതു തയ്യാർ. Restaurant Style Easy Fish Fry Recipe. Kannur kitchen .

Read More : വായയിലിട്ട അലിഞ്ഞു പോകുന്ന രുചികരമായ പാൽ കൊഴുക്കട്ട; എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ റെസിപ്പി!!…