ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം ,കാണാം പാവപ്പെട്ടവന്റെ ഈ ഡ്രീം ഭവനം | Realestate property Kerala
Realestate property Kerala:പലവിധ വീടുകൾ ഇന്ന് നമ്മുടെ നാടുകളിൽ പണിയുന്നുണ്ട്. വീട് ഡിസൈനുകളും വീട് സംബന്ധമായ ആശയങ്ങളും ഇന്ന് വ്യാപകമായി മാറി കൊണ്ടേയിരിക്കുമ്പോൾ ഒരു വെറൈറ്റി വീട് നമുക്ക് പരിചയപ്പെടാം. കയ്യിലെ വൻ പണവും ചിലവാക്കി ആഡംബര വീട് പണിയുന്നവരും സൂക്ഷിച്ചു ലോ ബഡ്ജറ്റ് വീടുകൾ പണിയുന്നവരും ഉണ്ട്. എങ്കിൽ ഇതാ നമുക്ക് ഇവിടെ എല്ലാവിധ സൗകര്യങ്ങളും യൂസ് ചെയ്തു കൊണ്ട് പണിത ഒരു സുന്ദര വീടിനെ കുറിച്ചു അറിയാം.
ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രമാണ് ഈ വീട് പണിയാൻ ചിലവായത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഈ വീട് കാഴ്ചകളും വീട് പണിയാനായി യൂസ് ചെയ്ത ഐഡിയാസും അറിയാം. വീടിന്റെ ഒന്നാമത്തെ മനോഹാരിത അതിന്റെ ഭംഗി തന്നെയാണ്.ഒരൊറ്റ നോട്ടത്തിൽ പരമ്പരാഗത സ്റ്റൈലിൽ പണിത ഒരു മോഡേൺ വീടാണെന്നത് വ്യക്തം. ഈ വീട് ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് തുടങ്ങുന്നത്.എറണാകുളം ജില്ലയിലെ ശ്രീ വിജേഷിന്റെ വീടാണ് ഇത്.
- Designer: KV Muraleedharan Building Designers,Chelari AM Towers Chelari,Thenjippalam(PO),Malappuram (Dt)
643 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ ഈ വീട് ആകെ 10 ലക്ഷം രൂപ ബഡ്ജറ്റിലാണ് പണി പൂർത്തിയാക്കിയത്.രണ്ട് കിടപ്പുമുറികൾ അടക്കം അടങ്ങിയ ഈ ഒരു വീടിന് കോൺക്രീറ്റ് ഓടുകളാണ് യൂസ് ചെയ്തിട്ടുള്ളത്.വീടിന്റെ പ്രധാന വാതിൽ കടന്ന് നമ്മൾ ചെല്ലുന്നത് ലിവിങ് കം ഡൈനിംഗ് ഏരിയയായിട്ടുള്ള ഹാളിലേക്കാണ്.ആറോളം ആളുകൾക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഉള്ളതാണ് ഡൈനിംഗ് ഏരിയ. കൂടാതെ ഒരു വാഷ് ബേസ് കൂടി ഹാൾ തന്നെ സെറ്റ് ചെയ്തിട്ടുണ്ട്.കൂടാതെ രണ്ട് ബെഡ് മുറികളും വിശാലമാണ്.
ഈ ബെഡ് റൂമുകൾ ആരെയും ആകർഷിക്കുന്നത് രീതിയിലാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്. ബെഡ് റൂമുകൾ ഒപ്പം തന്നെ അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. എല്ലാ അത്യാധുനികമായ സൗകര്യങ്ങളും ഈ ബെഡ് റൂമുകൾക്കുണ്ട്. ഏതൊരു വീടിന്റെയും അഴകാണ് കിച്ചൻ. അത്തരം ഒരു സൂപ്പർ അടുക്കള ഈ വീടിനും ഉണ്ട്. ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ വിശദമായി തന്നെ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Sitout
- Living & Dining Area ( Hall )
- Kitchen
- Bedroom
- Attached Bathroom
- Wash Base Area
Also Read :തെളിവ് സഹിതം കാണാം ,ഏഴ് ലക്ഷത്തിന് പണിയാം മനോഹര കുഞ്ഞ് വീട്