റവകൊണ്ട് ഇത്രയും ടേസ്റ്റി ലഡ്ഡു; ഒറ്റത്തവണ ഉണ്ടാക്കിയാൽ പിന്നെ ഈ രുചി മറക്കില്ല.!!

Rava Laddu Recipe.

Rava Laddu Recipe

വിശേഷാവസരത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു റവ ലഡ്ഡു റെസിപ്പി ആണ് പരിചയപ്പെടുത്തുന്നത്. ഇത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തില്‍ ഇത് നിങ്ങള്‍ക്ക് തയ്യാറാക്കാന്‍ സാധിക്കുന്നതാണ്.

ലഡ്ഡു കഴിക്കാന്‍ ഇഷ്ടമുള്ള നിരവധി ആളുകളുണ്ട്. പലര്‍ക്കും പലതരത്തിലുള്ള ലഡ്ഡുവിനോടായിരിക്കും ഇഷ്ടം കൂടുതല്‍. പലതരത്തില്‍ അതും, അവല്‍ ഉപയോഗിച്ചും, കടലപ്പൊടി ഉപയോഗിച്ചും അതുപോലെ, മൈദ ഉപയോഗിച്ചുമെല്ലാം പലതരത്തില്‍ ലഡ്ഡു തയ്യാറാക്കി എടുക്കുന്നവര്‍ ഉണ്ട്. എന്നാല്‍, ഇതെല്ലാം തയ്യാറാക്കി എടുക്കുക എന്നാല്‍, കുറച്ചധികം പണിയുണ്ട്. എന്നാല്‍, വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു റവ ലഡ്ഡു പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങള്‍ക്ക് മിക്ക ആഘോഷങ്ങള്‍ക്കും വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നിങ്ങള്‍ക്ക് എത്രത്തോളം റവ വേണോ അത്രത്തോളം എടുത്ത് ഒന്ന് വറുത്ത് എടുത്ത് മാറ്റി വെക്കണം. അതിന് ശേഷം നിങ്ങളുടെ മധുരത്തിന് ആവശ്യമുള്ള പഞ്ചസ്സാര ഒരു പാനില്‍ ഇട്ട്, അതില്‍ കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി പഞ്ചസ്സാര പാനി തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ പഞ്ചസ്സാര പാനി തയ്യാറായി വരുമ്പോള്‍ അതിലേയ്ക്ക് കുറച്ച് ഏലക്ക പൊടിയും അതുപോലെ കുറച്ച് തേങ്ങയും ചേര്‍ത്ത് തിക്കായി വരുന്നത് വരെ ഇളക്കുക. ഒന്ന് തിക്കായി വരുമ്പോള്‍ ഇതിലേയ്ക്ക് വറുത്ത് മാറ്റിയ റവ, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് എടുക്കണം. ഇതിലേയ്ക്ക് നട്‌സ് നിങ്ങള്‍ക്ക് ചേര്‍ത്ത് കുറച്ചും നെയ്യും ചേര്‍ത്ത് ഉണ്ട ഉരുട്ടി നിങ്ങള്‍ക്ക് ഇത് ലഡ്ഡു തയ്യാറാക്കി എടുക്കാവുന്നതാണ്. Rava Laddu Recipe.