ബസുമതി അരി വേണ്ട!! ഇനി റേഷൻ അരികൊണ്ട് ടേസ്റ്റ് ആയ കിടിലൻ ബിരിയാണി ഉണ്ടാക്കാം!!…

Ration Rice Biriyani. Easy and tasty ration rice biriyani.

Ration Rice Biriyani

വീട്ടിലെ റേഷൻ അരി ഉണ്ടോ.? എന്നാൽ ഒരു കിടിലൻ ബിരിയാണി ഉണ്ടാക്കാം. വളരെ ടേസ്റ്റി ആയ ഒരു കിടിലൻ ബിരിയാണി ആണിത്ആരെയും കൊതിപ്പിക്കുന്ന കിടിലൻ റെസിപ്പി. ബസുമതി അരി ഇനി വേണ്ട ഈ ബിരിയാണി ഉണ്ടാക്കാം ആരും അറിഞ്ഞില്ല റേഷൻ അരികൊണ്ട് ബിരിയാണി ഉണ്ടാക്കാൻ പറ്റുമെന്ന്. റേഷൻ ബിരിയാണിക്ക് വേണ്ട സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Ingredients

1) റേഷൻ അരി
2) ഉപ്പ്
3) നാരങ്ങ
4) ഇഞ്ചി ,പച്ചമുളക്, വെളുത്തുള്ളി, കുരുമുളക്
5) നെയ്യ്
6) ഗരമസാലകൂട്
7) സവോള, തക്കാളി
8) കാരറ്റ് , ഗ്രീൻബീസ്
9) സോയാബീൻ
10) മുളക്പൊടി, മഞ്ഞപ്പൊടി,ഗരംമസാല

How to make ration biriyani

റേഷൻ ബിരിയാണി ഉണ്ടാക്കുന്നവിധം ആദ്യം അരി നന്നായി കഴുകി എടുക്കാം. ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ്, നാരങ്ങാനീര് ചേർക്കുക അതിലേക്ക് നമ്മുടെ അരി ചേർത്ത് വേവിച്ചെടുക്കുക റേഷൻ അരി വേവ് കുറവാണ്. ഇനി ഒരു മിക്സിലേക്ക് ഇഞ്ചി ,പച്ചമുളക്, വെളുത്തുള്ളി, കുരുമുളക് നന്നായി ചതച്ചെടുക്കുക. ഇനി ഒരു ചട്ടിയിൽ നെയ്യ് ഒഴിക്കുക അത് ചൂടാവുപ്പോ അതിലേക്ക് ഗരമസാലകൂട് ചേർക്കാം അത് പൊടുപ്പോ സവോള വഴറ്റുക.

ഇനി കാരറ്റ് , ഗ്രീൻബീസ് ചേർത്ത് ഇളകാം ഇതിലേക്ക് കുതിർത്ത വച്ച സോയാബീൻ നന്നായി ഇളക്കാം. ഇനി വെന്ത് വരുപ്പോ തക്കാളി വേവിച്ച് എടുക്കാം. ഇനി മസാല ചേർക്കാം മുളക്പൊടി, മഞ്ഞപ്പൊടി,ഗരംമസാല ചേർത്ത് ഇളക്കാം. നന്നായി വേവിച്ചാൽ ഇതിലേക്ക് വേവിച്ച അരി ചേർക്കാം. വളരെ ടേസ്റ്റിയും ഈസിയും ആയ ബിരിയാണിഒന്ന് ഉണ്ടാക്കി നോക്കൂ കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Ration Rice Biriyani. Chayem Vadem – ചായേം വടേം.

Read More : വെറും പാലും മുട്ടയും പഞ്സാരയും മതി; ഒരു കിടിലൻ ആവിയിൽ വേവിക്കുന്ന സൂപ്പർ പുഡ്ഡിംഗ് റെഡി