
About Perfect Plum cake Recipe :
ക്രിസ്മസ് ഒക്കെ അല്ലേ വരുന്നത് ? നമുക്ക് ഒരു പ്ലം കേക്ക് ഉണ്ടാക്കി നോക്കിയാലോ ?ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ചില കാര്യങ്ങൾ ഉണ്ട്. ക്രിസ്മസ് ട്രീ, പുൽക്കൂട്, സാന്ത ക്ലോസ്, ഗിഫ്റ്റ് അങ്ങനെ ഒരു പാട് കാര്യങ്ങൾ ഓർമ്മ വരും. ക്രിസ്മസ് രാവിൽ കരോൾ കഴിഞ്ഞ് വൈനും പ്ലം കേക്കും ഒക്കെ കഴിച്ച് ആർത്തുല്ലസിക്കുന്ന നിമിഷങ്ങൾ ഒന്നോർത്തു നോക്കിക്കേ. എപ്പോഴും പുറത്ത് നിന്നും വാങ്ങുന്ന ഈ പ്ലം കേക്ക് നമുക്ക് തന്നെ ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാനായി. അതു മാത്രമല്ല. കേക്ക് ഉണ്ടാക്കുന്നത് നമുക്ക് ഏറെ ആസ്വദിച്ചു ചെയ്യാൻ പറ്റുന്ന ഒന്നും കൂടിയാണ്.
Ingredients :
- Maida
- baking soda
- cloves
- baking powder
- sugar
- cashew nuts
- black raisins
- cinnamon

Learn How to make Perfect Plum cake Recipe :
പ്ലം കേക്ക് ഉണ്ടാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ് പഞ്ചസാര ഒരു സ്പൂൺ വെള്ളം ചേർത്ത് കാരമലൈസ് ചെയ്യണം. ഇതിന്റെ ശരിയായ രീതി അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടാൽ മതിയാവും. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കാരമൽ തയ്യാറാക്കി വയ്ക്കണം. അത് പോലെ തന്നെ ഓറഞ്ച് ജ്യൂസിൽ ട്യൂട്ടി ഫ്രൂട്ടി, ഈന്തപ്പഴം, ചെറിയ, മുന്തിരി എന്നിവ നാല് മണിക്കൂർ കുതിർത്തു വയ്ക്കണം. ഇനി കേക്ക് ഉണ്ടാക്കാൻ തുടങ്ങാം.
ഒരു ബൗളിൽ മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ എന്നിവ നന്നായി യോജിപ്പിക്കണം. മറ്റൊരു ബൗളിൽ അര കപ്പ് എണ്ണയും 1/3 കപ്പ് പഞ്ചസാരയും ചേർത്ത് ബീറ്റ് ചെയ്തിട്ട് മൂന്ന് മുട്ടയും കൂടി ചേർക്കണം. അതിനു ശേഷം കാർ രമൽ, വാനില എസ്സെൻസ് എന്നിവ ചേർത്ത് ബീറ്റ് ചെയ്യണം. ഇതിലേക്ക് മൈദ കുറേശ്ശേ ചേർത്ത് യോജിപ്പിക്കണം.ഒരു ബൗളിൽ കുതിർത്ത ഡ്രൈ ഫ്രൂട്ട്സ്, അണ്ടിപ്പരിപ്പ് എന്നിവ എടുത്തിട്ട് മൈദ ചേർത്ത് ഇളക്കണം. ഇതും കൂടി ബാറ്ററിൽ ചേർത്ത് യോജിപ്പിച്ചിട്ട് ബേക്ക് ചെയ്തെടുത്താൽ രുചികരമായ പ്ലം കേക്ക് തയ്യാർ. വിശദമായ റെസിപി ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഉണ്ട് കേട്ടോ.
Read Also :
ക്രിസ്തുമസ് സ്പെഷ്യൽ ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ചപ്പാത്തിക്കൊപ്പം ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്സികം മസാല