യീസ്റ്റും സോഡാപ്പൊടി ഇല്ലാതെ പൊതി വരുന്ന സോഫ്റ്റായ രുചി ഏറിയ പൂവുപോലെത്തെ പാലപ്പം; വളരെ എളുപ്പത്തിൽ തയാറാക്കാം!!….

Palappam Easy Breakfast.

Palappam Easy Breakfast

യീസ്റ്റും സോഡാപ്പൊടി ഇല്ലാതെ പൊതി വരുന്ന പാലപ്പം ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. സോഫ്റ്റായ രുചി ഏറിയ പൂവുപോലെത്തെ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ പാലപ്പം. രാവിലെ നിൽകുപ്പോ ഉണ്ടാക്കി കഴിക്കാൻ പറ്റിയ പാലപ്പം ആണിത് . പാലപ്പത്തിന്റെ അതെ രുചി ഏറിയ റെസിപ്പി ആണ്. പാലപ്പതിനെ വേണ്ട സാധനങ്ങൾ ഇവ.

Ingredients

1) പച്ചരി – 1.5 കപ്പ്
2) തേങ്ങ – 1 കപ്പ്
3) ചോറ് – ഒരു ചെറിയ കപ്പ്
4) തേങ്ങാവെള്ളം
5) പഞ്ചസാര
6) വെളിച്ചെണ്ണ

How to make soft palappam

സോഫ്റ്റായ രുചി ഏറിയ പൂവുപോലെത്തെ പാലപ്പം ഉണ്ടാക്കുന്നവിധം ആദ്യം 1.5 കപ്പ് പച്ചരി കുതിർക്കാൻ വയ്ക്കാം 4 മണിക്കൂർ. കുതിർത്ത വച്ച പച്ചരി മിക്സിലേക്ക് ചേർത്ത് അടിച്ച് എടുക്കുക കൂടെ ആവിശ്യത്തിന് നോക്കി വെള്ളം ഒഴിച്ച് അടിച്ച് തന്നെ എടുക്കാം. ഇനി അരിച്ച പച്ചരി പുളിക്കാൻ വയ്ക്കാം. ഇനി ഒരു കപ്പ് തേങ്ങ അതുപോലെ ഒരു ചെറിയ കപ്പ് ചോറും അതെ മിക്സിൽ ചേർത്ത് അടിച്ച് എടുക്കുക.ഈ അടിച്ച് എടുത്ത് പച്ചരി പേസ്റ്റിലേക്ക് ചേർക്കുക എന്നിട്ട് നന്നായി മിക്സ് ചെയ്യുക. ഇനി മാവ് പുളിക്കാൻ യീസ്റ്റും അതുപോലെ സോഡ ഇതൊന്നും ചേർക്കുന്നില്ല പുളിക്കാൻ ചേർക്കുന്നത് തേങ്ങാവെള്ളം ആണ്.

ഒരു കപ്പ് തേങ്ങാവെള്ളത്തിൽ നമുക്ക് ഒന്ന് പുളിപ്പിച്ച് എടുക്കണം അതിനായി തേങ്ങാവെള്ളത്തിൽ ഒരു സ്പൂൺ പഞ്ചസാര ചേർക്കുക നന്നായി മിക്സ് ചെയുക. ഇനി ഒരു 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അത് കഴിഞ്ഞ ഈ തേങ്ങാവെള്ളം പച്ചരിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ അതിൽ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇത് ഈ മിക്സിലേക്ക് ചേർക്കുക നന്നായി ഇളക്കാം ഇത് കുറച്ചും കൂടി പുളിക്കും. ഇനി ഈ മാവ് 8 മണിക്കൂർ പുളിക്കാൻ വേണ്ടി വയ്ക്കുക. 8 മണിക്കൂർ കഴിഞ്ഞ ഈ പാലപ്പം ഒന്ന് ചൂടെടുത്ത മതി. വളരെ രുചിയും സോഫ്‌റ്റും ആയ പാലപ്പം തയ്യാർ. Palappam Easy Breakfast.

Read more : ഇതാണ് ഉള്ളിവട ഇങ്ങനെയാണ് ശരിക്കും ഉണ്ടാകേണ്ടത്; ഒറ്റവട്ടം ഒന്ന് ഉണ്ടാക്കി നോക്കൂ!!….