ബോക്സ് അടക്കിവെച്ചതുപോലൊരു വെറൈറ്റി വീട്

New Box Modern home:വീടുകൾ എല്ലാവർക്കും ഒരു ഡ്രീം തന്നെയാണ്. പക്ഷെ ഇന്നത്തെ കാലത്തു ഒരു വീട് നിർമ്മിക്കുക എളുപ്പമല്ല. വർധിച്ചു വരുന്ന ചിലവ് തന്നെയാണ് അതിനുള്ള പ്രധാന കാരണം. എങ്കിലും വെറൈറ്റി മോഡൽ വീടുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഒരടിപൊളി വീട് പരിചയപ്പെടാം. വെറൈറ്റി വീടുകൾ കൂട്ടത്തിൽ തന്നെ ഈ ഒരു വീട് ഒന്നൊന്നര വെറൈറ്റി തന്നെ.മീനടത്തുള്ള അജിത്ത്, ആര്യ ദമ്പതികളുടെ ഈ ഒരു സുന്ദര വീടിനെ വിശദമായി തന്നെ നമുക്ക് അറിയാം.

സ്വന്തമായി നിർമിക്കാൻ പോകുന്ന വീട് മറ്റുള്ള വീടുകളിൽ നിന്നും വളരെ അധികമായി വ്യത്യസ്തമാകണമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും തന്നെ തിരഞ്ഞെടുക്കാവുന്ന ഒരു അടിപൊളി മാതൃകയാണ് ഈ ഒരു ടൈപ്പ് വീട്.ഈ ഒരു ബോക്സ്‌ ടൈപ് വീട് വിശേഷങ്ങൾ അറിയാം.ഈ ഒരു വീട്ടിലേക്ക് നമ്മൾ പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന ഗേറ്റും മതിലും തന്നെ ഒരു വ്യത്യസ്തയാണ് . ജി ഐ പൈപ്പ് ക്ലാഡിങ് സ്റ്റോൺ എന്നിവ പൂർണ്ണമായി തന്നെ ഉപയോഗപ്പെടുത്തിയാണ് ഈ ഒരു ഭാഗം അതീവ മനോഹരമായി നിർമ്മിച്ചിട്ടുള്ളത്. പിന്നീട് കാണാൻ കഴിയുന്ന കാര്യം എന്തെന്നാൽ മുറ്റം മുഴുവൻ പൂർണ്ണമായി ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി നൽകിയതാണ് . ഈ ഒരു വീടിനോട് ചേർന്ന് അല്പം മാറിയായി ബോക്സ് രൂപത്തിൽ തന്നെ ഒരു കാർപോർച്ചും സെറ്റ് ചെയ്തിട്ടുള്ളത്.

കാർ അടക്കം വാഹനങ്ങൾ ഉള്ളവർക്ക് ഈ സൂപ്പർ മോഡൽ പണിയുവാൻ ഈ കാർപോർച് വളരെ ഏറെ പ്രേരിപ്പിക്കും.വീടിന്റെ മെയിൻ വാതിൽ തുറന്ന് കൊണ്ട് നമ്മൾ അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ ഒരു വിശാലമായ സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത് കാണാൻ കഴിയും.

ശേഷം പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ ആദ്യം തന്നെ നമ്മുടെ ശ്രദ്ധ പതിയുന്നത് ചുമരിൽ കൊടുത്തിട്ടുള്ളതായ ഡെക്കോർ ഐറ്റം, പ്രയർ ഏരിയ എന്നിവയിലേക്ക് തന്നെ. കൂടാതെ ലിവിങ് ഏരിയയിൽ എൽ ഷേപ്പിലെ മനോഹര സോഫ, ഓപ്പോസിറ്റ് ആയി ഒരു ടിവി യൂണിറ്റ് എന്നിവയുണ്ട്.ഏകദേശം 62 ലക്ഷം രൂപ ചിലവിലാണ് ഈ ഒരു വീട് പണിഞ്ഞിരിക്കുന്നത്. ഈ വീട് ഡീറ്റെയിൽസ് അറിയുവാൻ വീഡിയോ കാണാൻ മറക്കല്ലേ. ഇതാ മനോഹരമായ വീട് വീഡിയോ കാണാം.

  • Location Of Home -Meenadam
  • sit out
  • prayer unit
  • Living area+ patio space
  • Dining area
  • Kitchen
  • Bedrooms+ attached bathroom
  • Upper living + balcony
  • Office space
  • Bedrooms+ attached bathrooms

Also Read :1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

വെറും 5 സെന്റിൽ 2000 sqft ൽ ലക്ഷറി വീട്