“നേര്” മറ്റൊരു വൻ ജയമോ.!? ജിത്തു ജോസഫ് – മോഹൻലാൽ ഒത്തുചേരൽ; ലാലേട്ടൻ മാസ്സ് തിരിച്ചു വരവോ.!?

Mohanlal _ Jithu Joseph Super Hit Neru Movie Review

Neru Movie Review :

മലയാളികൾ കാത്തിരുന്ന ആ സിനിമ എത്തി. മോഹൻലാൽ :ജിത്തൂ ജോസഫ് കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിച്ച നേര് ചിത്രം തിയേറ്ററിൽ എത്തി. ഫസ്റ്റ് ഷോ പിന്നാലെ സിനിമ നേടുന്നത് വൻ കയ്യടികൾ. അധികം ഹൈപ്പ് ഇല്ലാതെ എത്തിയ സിനിമക്ക് പ്രേക്ഷകർ നൽകുന്നത് 10ൽ 10 മാർക്ക്.

മോഹൻലാൽ, ജിത്തൂ ജോസഫ് മാജിക്ക് ജോഡി ഒന്നിക്കുന്ന ചിത്രം റിലീസ് മുൻപ് തന്നെ ഏറെ പ്രതീക്ഷകൾ ആരാധകർക്ക് സമ്മാനിച്ചതാണ്. ദൃശ്യം 1, ദൃശ്യം 2 സിനിമകൾ സമ്മാനിച്ച വൻ വിജയവും പ്രേക്ഷക സ്വീകാര്യതയും “നേര് “സിനിമക്കും വൻ പ്രതീക്ഷകൾ നൽകി. അത്തരത്തിൽ ലാലേട്ടൻ ആരാധകരും സിനിമ പ്രേമികളും എന്താണോ പ്രതീക്ഷിച്ചത് അതാണ്‌ ചിത്രം ഇപ്പോൾ സമ്മാനിക്കുന്നത്.

ഇമോഷണൽ കോർട്ട് റൂം വിഭാഗത്തിൽ എത്തിയ ചിത്രം സംവീധാന മികവ് കൊണ്ടും മികച്ച കഥാതലം കൊണ്ടും നേടുന്നത് വൻ പ്രശംസ തന്നെ. പടം കണ്ടിറങ്ങിയ പ്രേക്ഷകർ അടക്കം ഒരേ സ്വരത്തിൽ പറയുന്നത് ഇത് ലാലേട്ടൻ ഗംഭീര തിരിച്ചു വരവാണ് എന്നതാണ്. ഫസ്റ്റ് ഹാൽഫും സെക്കന്റ് ഹാൽഫും ഒരുപോലെ സിനിമ പ്രേമികളെ പിടിച്ചു ഇരുത്തുമ്പോൾ ആ പഴയ ലാലേട്ടൻ ഞങ്ങൾ സ്‌ക്രീനിൽ കണ്ടുവെന്ന് സിനിമ കണ്ടിറങ്ങിയവർ ഉറപ്പിക്കുന്നു.

വിജയ് മോഹൻ എന്നുള്ള കഥാപാത്രമായി ലാലേട്ടൻ സിനിമയിൽ ജീവിക്കുന്നുവെന്ന് പ്രേക്ഷകർ പറയുമ്പോൾ സിനിമയിലെ മറ്റുള്ള കഥാപാത്രങ്ങൾ പ്രകടനവും കയ്യടി നേടി. “ഒരു അഭിനേതാവ് എന്ന നിലയിൽ ആ കാത്തിരിപ്പ് ലാലേട്ടൻ അവസാനിപ്പിച്ചു” എന്നാണ് ഒരു സിനിമ പ്രേമി പടം കണ്ടിറങ്ങി പറയുന്നത് എങ്കിൽ മറ്റുള്ളവർ മോഹൻലാൽ ഹേറ്റേഴ്‌സിനുള്ള അടിയാണ് ഈ സിനിമയെന്ന് ഉറപ്പിക്കുന്നു. Neru Movie Review

Read Also From Google News

കാതൽ എന്ന സിനിമയും മമ്മുട്ടി എന്ന നടനും പ്രേക്ഷകരെ അമ്പരപ്പിക്കും; മമ്മുട്ടി ജ്യോതിക ചിത്രം കാതൽ ട്രൈലർ പുറത്ത്.!!