2.5 സെന്റിൽ 3 നിലയുള്ള നസീർക്കയുടെ സ്വർഗവീട്; കോടികൾ ഒന്നുമില്ലാത്ത നസീർക്കയുടെ ആഡംബര വീട്

Naseer Sankranthy Home Tour.

Naseer Sankranthy Home Tour

കോട്ടയത്തുള്ള നസീർ സംക്രാന്തിയുടെ വീട്ടിലേക്ക് തിരുവനന്തപുരത്തു നിന്ന് കാറോടിച്ചാണ് കാർത്തിക് എത്തിയത്. ഇരുവരുടെയും തമാശകളും സൗഹൃദവും നിറഞ്ഞു നിൽക്കുന്ന “2.5 സെന്റിൽ കോടികൾ ആവാത്ത ഇക്കയുടെ വീട്” എന്ന വിഡിയോ ഇതിനോടകം തന്നെ ഒരുപാട് പേർ കണ്ടു കഴിഞ്ഞു. നസീർ സംക്രാന്തി ചിരിച്ചുകൊണ്ട് കാർത്തിക്കിനെ വരവേൽകുന്നതോടൊപ്പം നസീറിന്റെ ഉമ്മ, ഭാര്യ, മക്കൾ എല്ലാവരും സ്വന്തം വീട്ടുകാരനെ പോലെയാണ് കാർത്തിക്കിനെ സ്വീകരിക്കുന്നത്.

പ്രേക്ഷകർക്കായി ഒരു ഹോം ടൂർ തന്നെ കാർത്തിക് സൂര്യ നടത്തിയിട്ടുണ്ട്. അധികം വൈകാതെ ഇൻകം ടാക്സ് നസീർക്കായെ തേടി വരും എന്ന് തമാശ പറഞ്ഞു കൊണ്ടാണ് കാർത്തിക് വീട്ടിലേക്ക് കയറുന്നത്. മൂന്ന് നിലകളിലായി കെട്ടിപ്പടുത്തിയ വീട്ടിൽ ഏറ്റവും മുകളിലത്തെ നിലയിൽ തയ്യാറാക്കിയിട്ടുള്ള ഹോം തിയറ്റർ ആണ് വീഡിയോയിലെ പ്രധാന ആകർഷണം. അതിനോട് ചേർന്ന് തന്നെ ഒരു ബെഡ്റൂം കാണാം. “ഹോം തിയറ്റർ ഉണ്ടാക്കി വെച്ചിട്ട് അവിടെയിരുന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ കാണുന്നു.

തന്റേതായ അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ യൂട്യൂബറാണ് കാർത്തിക് സൂര്യ. വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് കാർത്തിക് സൂര്യ. യൂട്യൂബിന് പുറമേ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “ഒരു ചിരി ഇരുചിരി ബംബർ ചിരി” എന്ന പരിപാടിയുടെ അവതാരകനായി മിനിസ്ക്രീനിൽ തിളങ്ങാനും കാർത്തിക്ക് സൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. Naseer Sankranthy Home Tour. Karthik Surya .

Read More : 27 വർഷത്തിന് ശേഷം സുധിക്ക് ഇത്രയും വലിയ മാറ്റമോ; ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി!! മമ്മൂട്ടിയെ വീണ്ടും കണ്ട സന്തോഷത്തിൽ ശരത് പ്രകാശ്!!