സാധാരണക്കാരനുള്ള വീട് ഇതാ,18 ലക്ഷം രൂപക്ക് മനോഹര വീട് കാണാം
Modern house Plan Kerala:ഏതൊരു വ്യക്തിക്കും അയാൾ ജീവിതത്തിലേ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്. പണം അധികം കയ്യിൽ ചിലവാക്കാൻ ഇല്ലാത്തവർ പോലും മികച്ച ഒരു വീട് പണിയാം എന്ന് മനസ്സിൽ ആഗ്രഹിക്കാറുണ്ട്. എങ്കിൽ ഇതാ കുറഞ്ഞ ചിലവിൽ റോയൽ വീട് നമുക്കും പണിയാം. സ്ഥലം കിട്ടാനില്ല എന്നൊക്കെ പരാതി പലരും വീട് പണിയാൻ തുടങ്ങുമ്പോൾ പറയുന്ന പ്രശ്നമാണ്. ഇനി അതൊന്നും ഒരു വിഷയമേയല്ല. കുറഞ്ഞ സ്ഥലത്ത് വളരെ കുറഞ്ഞ ചിലവിൽ പണിയാം സുന്ദരമായ വീട്.18 ലക്ഷം രൂപ ചിലവിൽ പണിത ഈ അത്ഭുത വീട് കാഴ്ചകളിലേക്ക് കടക്കാം.
980 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിലുള്ള ഈ വീട് പൂർണ്ണമായി പണിതത് സിമന്റ് ബ്രിക്സ് തന്നെയാണ്. പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.ഈ വീടിന്റെ ഒന്നാമത്തെ സവിശേഷത ഈ വീടിന്റെ മെയിൻ ഭിത്തി മൊത്തം പണിതത് പോളിഷ്ഡ് ബ്രിക്സിൽ ആണ്.വീടിന്റെ സിറ്റ് ഔട്ട് മുതൽ നമുക്ക് വീടിലേക്ക് കടക്കാം. വീട് സിറ്റ് ഔട്ട് പണിതത്.420*190 സൈസിൽ പണിത ഓപ്പൺ സിറ്റ് ഔട്ട് പൂർണ്ണമായി മനോഹര ടൈൽസിലാണ് സെറ്റ് ചെയ്തിട്ടുള്ളത്.
- Location Of Home :Adoor ( Pathanamthitta District )
- Total Area Of Home :980 Sqft
- Total Cost Of Home :18 Lakhs
- Home Construction contact :Layam Construction Concepts Pathanamthitta
വീടിന്റെ ഉള്ളിലേക്ക് കടന്നാൽ മനോഹരമായ ലിവിങ് റൂം കാണാം.സ്ഥല പരിമിതി ഉണ്ടെങ്കിലും ലിവിങ് റൂം അത്യാവശ്യം മോഡേൺ സ്റ്റൈലിൽ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഈ ഒരു ഓപ്പൺ പ്ലാനിൽ അടുത്തായി കാണാൻ കഴിയുക ഡൈനിംഗ് ഏരിയയാണ്. കൂടാതെ സ്റ്റൈർ കേസും ഇതിന്റെ അടുത്തായി കാണാൻ കഴിയുന്നുണ്ട്.അനേകം സ്റ്റൈലിഷ് ഡിസൈൻ വർക്കുകൾ അടക്കം ലിവിങ് റൂമിലും ഡൈനിങ് റൂമിലും കാണാൻ കഴിയും.ഡൈനിങ് ഏരിയയിൽ നാലോ അഞ്ചോ ആളുകൾക്ക് സുഖമായി ഭക്ഷണം കഴിക്കാൻ കഴിയും. ഒപ്പം ഒരു വാഷ് ബേസ് നമുക്ക് കാണാനാകും. ഇനി വീടിന്റെ കിച്ചണിലേക്ക് കടന്നാൽ വിശാലവും മോഡേൺ സ്റ്റൈലിലും ഉള്ളതാണ്. വീട്ടമ്മമാർക്ക് അടക്കം ഈ അടുക്കള ഇഷ്ടമാകും.
ഈ വീടിൽ ആകെ രണ്ട് ബെഡ് റൂമുകളാണ് ഉള്ളത്. അതിൽ തന്നെ മാസ്റ്റർ ബെഡ് റൂമിൽ അറ്റാച്ഡ് ബാത്ത് റൂമുമുണ്ട്. ഈ വീട് നിങ്ങൾക്ക് എല്ലാം ഇഷ്ടമാകും. കാരണം 18 ലക്ഷം എന്നുള്ള കുറഞ്ഞ ബഡ്ജറ്റ് ഇത്ര സൗകര്യത്തിൽ ഇത്ര സുന്ദരമായ മോഡേൺ വീട് പണിയുകയെന്നത് എളുപ്പമല്ല. ഈ വീട് കാഴ്ചകളും വീട് പ്ലാനും വിശദമായി ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.
- Open Sitout
- Living Area
- Dining Area
- Open Kitchen
- Washing Cubicle
- Bedroom
- Bathroom
Also Read :മൂന്ന് ബെഡ്റൂം വീട്, 14 ലക്ഷം രൂപ കയ്യിൽ വെക്കൂ.. വീട് ഇതാ റെഡി
വിശ്വാസം വരുന്നില്ലേ, എങ്കിൽ ഇതാ തെളിവ്!! മൂന്ന് ലക്ഷത്തിനൊരു വീട് പണിയാം