റോയൽ ലുക്കിൽ ഒരു വീട് !! സുന്ദര ഭവനം പരിചയപ്പെടാം

Modern Home tour malayalam:കണ്ടാൽ റോയൽ ലുക്ക്. ആരും കൊതിക്കുന്ന മനോഹര ഭവനം. അതേ ഒരേസമയം ആഡംബരം നിറയുന്ന ഒരു അതിമനോഹര ഭവനത്തെ നമുക്ക് ഇന്ന് പരിചയപ്പെടാം. അതീവ ആഡംബരവും ഒപ്പം എല്ലാവിധത്തിലുള്ള സൗകര്യങ്ങളും കൂടി കൃത്യമായി സൃഷ്ടിച്ചു നൽകി കൊണ്ട് 60 സെന്റ് സ്ഥലത്ത് 5000 സ്ക്വയർ ഫീറ്റിൽ ഭംഗിയായി തന്നെ നിർമ്മിച്ചിരിക്കുന്ന സുന്ദര ഭവനത്തെ നമുക്ക് വിശദമായി തന്നെ പരിചയപ്പെടാം. ഈ വീട് മറ്റെവിടെയും അല്ല. കോഴിക്കോട് ജില്ലയിലാണ്.

ഈ വീട് അജ്മൽ,അസൈനാ ദമ്പതികളുടെ സ്വന്തം തന്നെയാണ്. ഈ ഒരു വണ്ടർ വീടിനെ നമുക്ക് ഇന്ന് പരിചയപ്പെടാം. ഈ വീട് വിശേഷങ്ങൾ മുഴുവനായി അറിയുമ്പോൾ ആരായാലും ഉറപ്പാണ് ഈ മോഡലിൽ ഒരു വീട് പണിയുവാനായി ആഗ്രഹിക്കും.ആദ്യമേ പറയട്ടെ വീട്ടിലേക്ക് നമ്മൾ പ്രവേശിക്കുന്ന ഭാഗത്ത് കാണാവുന്ന കാര്യം എന്തെന്നാൽ അവിടെ ബാംഗ്ലൂർ സ്റ്റോണിൽ പുല്ല് പാകിയാണ് മുറ്റം മൊത്തം ഭംഗിയായി നിർമ്മിച്ചിരിക്കുന്നത്. ശേഷം വീടിനോട് ചേർനുള്ളതായ മാറ്റ് ഫിനിഷിങ്ങിൽ കൂടി ഫ്ളോറിങ് ചെയ്ത ഒരു കാർപോർച്ച് നന്നായി നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു ഗാർഡൻ ഏരിയയും വീട് നിർമ്മാതാക്കൾ എല്ലാം ഒരുക്കിയിട്ടുണ്ട്.പ്രധാന വാതിലിലേക്ക് നമ്മൾ പ്രവേശിക്കുന്നതായ ഭാഗത്തായി ഓപ്പൺ രീതിയിലാണ് സിറ്റൗട്ട് ക്രമീകരിച്ചിട്ടുള്ളത്.ശേഷം പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്നത് വിശാലമായ ഒരു ലിവിങ് ഏരിയയാണ്.

കൂടാതെ ഈ ഒരു ലിവിങ് ഏരിയയെ വീടിന്റെ മറ്റുള്ളതായ ഭാഗങ്ങളിൽ നിന്നും വേർതിരിക്കാനായി വുഡൻ ഫിനിഷിങ്ങിൽ ഫ്രെയിം വർക്കുകൾ നൽകിയിരിക്കുന്നു.ഇതും മറ്റൊരു അഴക് തന്നെയാണ്. ഒപ്പം നമ്മുടെ ഈ ഒരു വീടിനകത്തേക്ക് ആവശ്യത്തിനുള്ള വെളിച്ചവും വായു സഞ്ചാരവുമെല്ലാം ലഭിക്കുന്നതിനായി ഒരു കോർട്യാഡ് സ്പെഷ്യൽ ആയി നൽകിയിട്ടുണ്ട് അതും ഈ ഒരു വണ്ടർ വീടിന്റെ ഭംഗിയേറെ വർധിപ്പിക്കുന്നുണ്ട്.നമ്മൾ പലരും എന്താണോ ഒരു വീട് എന്നുള്ള സങ്കല്പം ഒപ്പം മനസ്സിൽ കാണുന്നത് അത് തന്നെയാണ് ഈ ഒരു വീടിന്റെ ഓരോ സൈഡ് അടക്കം സെറ്റ് ചെയ്തിട്ടുള്ളത്.എല്ലാ തരത്തിൽ നമ്മൾ നോക്കിയാലും അത്യാവശ്യത്തിന് നല്ല വലിപ്പത്തിൽ വമ്പൻ അത്യാധുനികമായ സൗകര്യങ്ങളും നൽകി കൊണ്ടാണ് അടുക്കള റൂം വീട് പണിതവർ സജ്ജീകരിച്ചിട്ടുള്ളത്.

എട്ടുപേർക്ക് വളരെ അനായാസത്തിൽ ഇരിക്കാവുന്ന ഒരു സ്പെഷ്യലായിട്ടുള്ള രീതിയിലാണ് ഇവിടെ ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. കൂടാതെ ഇവിടെ നിന്നും തന്നെയാണ് വീടിന്റെ സ്റ്റെയർകേസുകളും നൽകിയിട്ടുള്ളത്.ശേഷം ബെഡ്റൂമിലേക്ക് കടന്നാൽ അവിടെ ബെഡ് റൂമിന്റെ ഭാഗമായിട്ട് നമ്മൾ ഉപയോഗിച്ചിരിക്കുന്ന ലൈറ്റുകൾ കർട്ടനുകൾ എന്നിവയെല്ലാം തന്നെ കാഴ്ചയിൽ ആരെയും വളരെയധികം ഭംഗി ആകർഷിക്കുന്നതാണ് മാത്രവുമല്ല വീടിന്റെ ബെഡ്റൂമുകളിൽ എല്ലാം തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും കൂടിയാണ് നൽകിയിട്ടുള്ളത്. ഇന്ന് അറ്റാച്ഡ് ബാത്‌റൂമിന് തന്നെയാണ് വീടിന്റെ പണിയിൽ വലിയ സ്വീകാര്യത.

വീടിന്റെ പ്രധാന സവിശേഷത എന്തെന്നാൽ താഴത്തെ നിലയിൽ മെയിൻ ആയി 2 മാസ്റ്റർ ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്.മുകളിൽ നിലയിലെ ഓരോ കാഴ്ചകളും നമ്മളെ എല്ലാം തന്നെ ഇഷ്ട വീടാക്കി ഇതിനെ മാറ്റും. ഈ ഒരു മനോഹരമായ വീട് സംബന്ധിച്ച കാര്യങ്ങൾ എല്ലാം വിശദമായി അറിയുവാനും കൂടാതെ വീട് കാഴ്ചകൾ കണ്ട ശേഷം സമാനമായ പ്ലാനിൽ വീട് പണിയുവാനും വീഡിയോ മുഴുവനായി കാണുക. വീട് കാണാൻ മറക്കരുതേ

  • Location Of Home -Kozhikode District
  • Area Of Home -5000 sqft
  • sitout
  • Living + patio
  • Kitchen
  • Dining + staircase
  • 2 bedrooms+ bath attached
  • Upper living
  • 2 bedrooms+ bath attached

Also Read :20 ലക്ഷം രൂപക്ക് കേരള തനിമയിൽ ഒരു നാലുകെട്ട്; 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട്.!!

320 സക്വയർ ഫീറ്റിൽ കുറഞ്ഞ ചിലവിൽ മനോഹരമായ വീട് പണിയാം