ഹനീഫ്ക്കയെ കുറിച്ച് തുറന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു!! അന്ന് ഹനീഫ്ക്ക പട്ടിണി കിടന്നിട്ടായിരുന്നു എനിക്ക് ഭക്ഷണം വാങ്ങി തന്നത് !!….

Maniyanpilla Raju Talks About Cochin Haneefa Viral Entertainment News Malayalam.

Maniyanpilla Raju Talks About Cochin Haneefa

1972 ൽ വിജയൻ സംവിധാനം ചെയ്ത അഴിമുഖം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മലയാളത്തിൽ 300 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു . കമൽഹാസനൊപ്പം മഹാനടി , ശിവാജി , രജനികാന്തിനൊപ്പം എന്തിരൻ തുടങ്ങിയ ജനപ്രിയ സിനിമകൾ ഉൾപ്പെടെ 80-ലധികം തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. മാന്നാർ മത്തായി സ്പീക്കിംഗ് , ദേവാസുരം , കിരീടം , ചെങ്കോൽ , പഞ്ചാബി ഹൗസ് , സ്വപ്നക്കൂട് , പുലിവാൽ കല്യാണം , മീശ മാധവൻ , സിഐഡി മൂസ , തിളക്കം തുടങ്ങി നിരവധി മലയാള സിനിമകളിൽ ഹനീഫ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു . വാൽത്സല്യവും മൂന്നു മാസങ്ങൾക്ക് മുൻപും ഉൾപ്പെടെ . മദ്രസപട്ടണം , എന്തിരൻ എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച തമിഴ് ചിത്രങ്ങൾ . 2010-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രംഅംഗരക്ഷകൻ .

വില്ലൻ വേഷങ്ങളിൽ തുടങ്ങിയെങ്കിലും പതിയെ ഹാസ്യ കഥാപാത്രങ്ങളിലേക്കാണ് അദ്ദേഹം മാറിയത്. നാടകീയമായ സപ്പോർട്ടിംഗ് ക്യാരക്ടർ റോളുകളും അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചു. ഹനീഫയുടെ ഹാസ്യ വേഷങ്ങൾ സ്വയം അപകീർത്തിപ്പെടുത്തുന്ന സ്വഭാവത്തിൽ അദ്ദേഹത്തിന്റെ ശരീരഘടനയെ സമർത്ഥമായി പകർത്തി, ഒടുവിൽ അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഹാസ്യനടന്മാരിൽ ഒരാളായി. കിരീടത്തിൽ അദ്ദേഹം ഹൈദ്രോസ് എന്ന തമാശക്കാരനായ റൗഡിയായി അഭിനയിച്ചു. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ഹാസ്യനടനെന്ന നിലയിൽ അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് , അവിടെ അദ്ദേഹം എൽദോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ വച്ചായിരുന്നു കൊച്ചിൻ ഹനീഫയുടെ ഉദാരമനസ്കതയെ കുറിച്ച് മണിയൻപിള്ള രാജു വാചാലനായത്. സിനിമയിൽ അവസരങ്ങൾ തേടി നടക്കുന്ന സമയത്ത് താൻ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഹോട്ടൽ തൽക്കാലത്തേക്ക് അടക്കേണ്ടി വന്നപ്പോൾ ഭക്ഷണത്തിനായി താൻ ഏറെ ബുദ്ധിമുട്ടിയെന്ന് മണിയൻപിള്ള രാജു ഓർത്തെടുക്കുന്നുണ്ട്.

തുടർന്ന് വിശപ്പ് സഹിക്കവയ്യാതെ ലോഡ്ജിലെ അടുത്ത മുറിയിൽ താമസിക്കുന്ന കൊച്ചിൻ ഹനീഫയുടെ അടുത്ത് പോയപ്പോൾ, അദ്ദേഹം യാതൊന്നും ആലോചിക്കാതെ അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്ന കുറച്ചു പണം തനിക്ക് നൽകുകയായിരുന്നു. തുടർന്ന് ആ പണം ഉപയോഗിച്ചു കൊണ്ട് താൻ ഭക്ഷണം വാങ്ങുകയും വിശപ്പടക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഈയൊരു പണം അദ്ദേഹത്തിന് ഭക്ഷണം വാങ്ങാനുള്ളതായിരുന്നു എന്നും, അദ്ദേഹം അന്ന് പട്ടിണിയായിരുന്നു എന്നും താൻ അറിയുന്നത്. ശേഷം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് താൻ ചോദിച്ചപ്പോൾ, രണ്ട് ദിവസമൊക്കെ ഭക്ഷണം കഴിക്കാതിരിക്കാൻ എനിക്ക് സാധിക്കുമെന്ന രസകരമായ മറുപടിയായിരുന്നു അദ്ദേഹം നൽകിയിരുന്നത് എന്ന് മണിയൻപിള്ള രാജു ഓർത്തെടുക്കുന്നുണ്ട്. Maniyanpilla Raju Talks About Cochin Haneefa. canchannelmedia .

Read more : പ്രണവിന്റെ ആ തീരുമാനത്തോട് യോജിക്കാതെ അമ്മ; അമ്മ എന്ന നിലയിൽ എന്നെ ഏറെ വിഷമിപ്പിച്ചു!! എല്ലാം തുറന്ന് പറഞ്ഞ് സുചിത്ര മോഹൻലാൽ