ആ ഒരു കാര്യത്തിൽ മക്കളെക്കാൾ ഭേദമാണ് മരുമക്കൾ എന്ന് മല്ലിക സുകുമാരൻ; സുകുവേട്ടൻ ഒരു സിക്സ് അടിച്ചതാ!!പൃഥ്വിക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ.?
Mallika Sukumaran Talks About Supriya And Poornima.
Mallika Sukumaran Talks About Supriya And Poornima
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരപുത്രന്മാരാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും. സിനിമ പോലെ തന്നെ മറ്റു മേഖലകളിലും കഴിവ് തെളിയിച്ച താരപ്രതിഭകളാണ് രണ്ടുപേരും. നിലപാടു കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും എന്നും സാമൂഹിക മാധ്യമങ്ങളിൽ രണ്ടുപേരും നിറഞ്ഞു നിൽക്കാറുണ്ട്. മക്കളെ പോലെ തന്നെ പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന ഏറെക്കാലമായി മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരമാണ് അമ്മ മല്ലിക സുകുമാരൻ.
പല അഭിമുഖങ്ങളിലും വളരെ രസകരമായ സംസാരിക്കുന്ന മല്ലിക സുകുമാരനെ മലയാളികൾ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ ചോദ്യങ്ങൾക്ക് മല്ലിക സുകുമാരൻ നൽകിയ രസകരമായ മറുപടികളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. “മിസ്സിസ് സുകുമാരൻ ” എന്ന് അറിയപ്പെടാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നാണ് മല്ലിക പറയുന്നത്. മരുമക്കളിൽ വേണ്ടാത്ത ചിന്തകൾ വളർത്തിയെടുക്കുന്ന സാധാരണ അമ്മായിയമ്മയല്ല താനെന്നും, തനിക്ക് അവരുടെ തിരക്കുകൾ മനസ്സിലാക്കാൻ സാധിക്കും എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ആ കാര്യത്തിൽ മക്കളെക്കാൾ ഭേദമാണ് മരുമക്കൾ” എന്നാണ് ചിരിച്ചു കൊണ്ട് മല്ലിക സുകുമാരൻ പറയുന്നത്. പേര കുട്ടികളെ കുറിച്ചു പറയുമ്പോഴും നൂറ് നാവാണ്. അവർക്ക് തന്റെ അഭിമുഖങ്ങൾ കാണാൻ ഒത്തിരി ഇഷ്ടമാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ഭാവിയിൽ ഇന്ദ്രജിത്ത് ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് 100% ഉറപ്പാണെന്നാണ് ആരാധകരോടായി താരങ്ങളുടെ അമ്മ പറയുന്നത്. അതെന്നു സംഭവിക്കും എന്ന കാത്തിരിപ്പിലാണ് സിനിമാലോകം.
ഒരു മണിക്കൂറോളം നീണ്ടു നിന്ന അഭിമുഖത്തിൽ കൂടുതൽ വട്ടവും ഭർത്താവ് സുകുമാരനായിട്ടുള്ള നല്ല ഓർമ്മകളാണ് അവർ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഇഷ്ട താരങ്ങളുടെ അമ്മ എന്നതിലുപരി വർഷങ്ങളായി മലയാളികൾ മിനിസ്ക്രീനിൽ തെളിഞ്ഞു കാണുന്ന മുഖമാണ് മല്ലിക സുകുമാരൻ. അതുകൊണ്ടുതന്നെ നിരവധി പേരാണ് അവരോടുള്ള സ്നേഹം വീഡിയോക്ക് അടിയിൽ കമന്റായി പങ്കുവെച്ചിട്ടുള്ളത്. ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുള്ള താരപുത്രന്മാരുടെ വമ്പൻ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് അമ്മയും ആരാധകരും.
ഒരു മണിക്കൂറോളം നീണ്ടു നിന്ന അഭിമുഖത്തിൽ കൂടുതൽ വട്ടവും ഭർത്താവ് സുകുമാരനായിട്ടുള്ള നല്ല ഓർമ്മകളാണ് അവർ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഇഷ്ട താരങ്ങളുടെ അമ്മ എന്നതിലുപരി വർഷങ്ങളായി മലയാളികൾ മിനിസ്ക്രീനിൽ തെളിഞ്ഞു കാണുന്ന മുഖമാണ് മല്ലിക സുകുമാരൻ. അതുകൊണ്ടുതന്നെ നിരവധി പേരാണ് അവരോടുള്ള സ്നേഹം വീഡിയോക്ക് അടിയിൽ കമന്റായി പങ്കുവെച്ചിട്ടുള്ളത്. ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുള്ള താരപുത്രന്മാരുടെ വമ്പൻ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് അമ്മയും ആരാധകരും. Mallika Sukumaran Talks About Supriya And Poornima. Ginger Media Entertainments .